ഭുവനേശ്വർ: ഒഡിഷയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന 11 നിശാനൃത്തശാലകളിൽനിന്ന ായി 96 യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. ഭുവനേശ്വറിലെ ലക്ഷ്മീസാഗറിലും കട്ടക് റോഡിലുമായി പ്രവർത്തിച്ചിരുന്ന ഡാൻസ് ബാറുകളിലാണ് പരിശോധന നടത്തിയത്.
പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, മുംബൈ, പഞ്ചാബ്, ഹരിയാന, ഒഡിഷ എന്നിവിടങ്ങളിൽനിന്നുള്ള നർത്തകികളാണ് ഇവിടെ ജോലിചെയ്തിരുന്നത്. പ്രത്യേക ചടങ്ങുകളിൽ അനുമതിയോടെ നൃത്ത പരിപാടികൾ അവതരിപ്പിക്കാനുള്ള ലൈസൻസിെൻറ മറവിലാണ് ഡാൻസ് ബാറുകൾ പ്രവർത്തിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.