പത്രസ്​ഥാപനങ്ങളിലെ കരാർ ജീവനക്കാർക്കും മജീതിയ വേജ്​ബോർഡ്

ന്യൂഡൽഹി: പത്രസ്​ഥാപനങ്ങളിലെ കരാർ ജീവനക്കാർക്കും മജീതിയ വേജ്​ബോർഡ്​ അനുസരിച്ച്​ വേതനം നൽകണമെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടു. പത്രസ്​ഥാപനങ്ങളും ജീവനക്കാരും തമ്മിലെ തർക്കത്തിലാണ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊ​േഗായിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച്​ ജീവനക്കാർക്ക്​ അനുകൂല വിധി പുറപ്പെടുവിച്ചത്​. 

മജീതിയ വേജ്​ ബോർഡി​​െൻറ മുഴുവൻ ശിപാർശകളും പൂർണമായി നടപ്പാക്കുകയാണ്​ മാനേജ്​മ​െൻറുകൾ ചെയ്യേണ്ടതെന്നും അതുപ്രകാരമുള്ള ആനുകൂല്യങ്ങൾ കരാർ ​െതാഴിലാളികൾക്കും നൽകാൻ സ്​ഥാപനങ്ങൾ ബാധ്യസ്​ഥമാണെന്നും കോടതി ച​ൂണ്ടിക്കാട്ടി. നേരത്തെ കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ മാനേജ്​മ​െൻറുകളുടെ ഹരജി ശരിയല്ലെന്നും വ്യക്​തമാക്കി. മജീതിയ വേജ്​ ബോർഡ്​ നടപ്പാക്കുന്നതിനെതിരെ പത്രമാനേജ്​മ​െൻറുകൾ സമർപ്പിച്ച ഹരജി ഫെ​ബ്രുവരി എട്ടിന്​ സുപ്രീംകോടതി തള്ളിയിരുന്നു.
 

Tags:    
News Summary - Newspaper Organisations should implement Majeethiya Wage board for contract Journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.