ലഖ്നോ: കൊറോണ വൈറസ് വ്യാപനത്തിൻെറ ഭാഗമായി രാജ്യത്ത് പ്രഖ്യാപിക്കേണ്ടി വന്ന േലാക്ക്ഡൗൺ ജനങ്ങളെ ചെറിയ തോതിലല്ല വലക്കുന്നത്. ഈ ദിവസങ്ങൾ ആരും മറക്കാനുമിടയില്ല. ആരൊക്കെ മറന്നാലും ഉത്തർപ്രദേശിലെ ദമ്പതികൾ ഈ ലോക് ക് ഡൗൺ ദിനങ്ങൾ ഒരിക്കലും മറക്കില്ല. കാരണം മറ്റൊന്നുമല്ല, ഈ സമയത്ത് തങ്ങൾക്കുണ്ടായ കുഞ്ഞിന് ‘ലോക്ക്ഡൗൺ’ എന്ന പേര് തന്നെ നൽകിയിരിക്കുകയാണ് യു.പിയിലെ ഇൗ ദമ്പതികൾ.
തിങ്കളാഴ്ചയാണ് ഖുഖുണ്ടു ഗ്രാമത്തിലെ ദമ്പതികൾക്ക് ആൺകുഞ്ഞുണ്ടായത്. കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലുള്ള നന്ദി സൂചകമായാണ് കുഞ്ഞിന് ആ പേര് തന്നെ നൽകിയതെന്ന് കുഞ്ഞിൻെറ പിതാവ് പവൻ പറഞ്ഞു. ആഘോഷവും ചടങ്ങുകളുമെല്ലാം മാറ്റിവെച്ചിരിക്കുകയാണെന്നും സന്ദർശനത്തിന് വരേണ്ടതില്ലെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച ജനതാ കർഫ്യു ദിനത്തിൽ ഖൊരക്പൂരിൽ ജനിച്ച പെൺകുഞ്ഞിന് കുട്ടിയുടെ അമ്മാവനിട്ട പേര് ‘കൊറോണ’ എന്നായിരുന്നു. ഇത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൊറോണ വൈറസ് അപകടകാരിയാണെങ്കിലും അത് ലോകം ഒറ്റക്കെട്ടായി നിൽക്കുന്നതിലേക്ക് നയിച്ചുവെന്നും ദുഷ്ട ശക്തിക്കെതിരെയുള്ള ജനങ്ങളുടെ ഐക്യത്തിൻെറ പ്രതീകമായിരിക്കും ആ പെൺകുട്ടിയെന്നും കുട്ടിയുടെ അമ്മാവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.