കടപ്പാട് ബി.ടി ബിസിനസ് ടുഡേ

ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താന്‍ പുതിയ സ്കോർ കാർഡ് സംവിധാനവുമായി കേന്ദ്രം

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇന്ത‍്യയിൽ കേന്ദ്രസർക്കാർ സെക്രട്ടറിമാർക്ക് അഡ്മിനിസ്ട്രേറ്റീവ് സ്കോർ കാർഡുകൾ നൽകാന്‍ ആരംഭിച്ചു. ഉദ്യോഗസ്ഥരുടെയോ വകുപ്പുകളുടേയോ പ്രകടനവും കാര്യക്ഷമതയും വിലയിരുത്തുന്ന സംവിധാനമായ സ്കോർ കാർഡ് കാബിനറ്റ് സെക്രട്ടേറിയറ്റാണ് നൽകുന്നത്. ഭരണപരമായ വിലയിരുത്തൽ സുതാര്യവും വസ്തുനിഷ്ഠവുമാകണമെന്ന ലക്ഷ‍്യത്തോടെയാണത്രെ പദ്ധതി നടപ്പാക്കുന്നത്.

സർക്കാറിന്‍റെ വിവിധ തലങ്ങളിലുള്ള കാലതാമസം കുറക്കുകയാണ് ലക്ഷ്യം. 100 മാർക്ക് വീതമുള്ള ഓരോ സ്കോർ കാർഡും 12 ഓളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്. ഇതിൽ ഏറ്റവും കൂടുതൽ മാർക് നൽകുന്നത് ഫയൽ തീർപ്പാക്കലിനാണ്. ഫയൽ തീർപ്പാക്കലിന് 20 ഉം മറ്റ് പ്രവർത്തനങ്ങൾ, പദ്ധതികൾക്കുള്ള ചെലവുകൾ എന്നിവക്ക് 15 ഉം മാർക്ക് വീതമാണ് നൽകുന്നത്.

പൊതുജന പരാതി പരിഹാരം, മന്ത്രിസഭാ കുറിപ്പുകൾ, പ്രോജക്ട് മോണിറ്ററിംഗ് ഗ്രൂപ്പ് പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം, ബില്ലുകൾ വേഗത്തിൽ തീർപ്പാക്കൽ എന്നിവയാണ് മറ്റു മാനദണ്ഡങ്ങൾ. അതേസമയം, വിദേശ സന്ദർശനങ്ങൾ, പരിപാടികൾ എന്നിവക്കായുള്ള അമിത ചെലവുകൾ, സെക്രട്ടറി തലത്തിലുള്ള ഫയലുകളുടെ അസാധാരണമായ തീർപ്പാക്കൽ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങളുടെ പണമടക്കൽ കാലതാമസം തുടങ്ങിയവക്ക് നെഗറ്റീവ് മാർക്കുകളും നൽകുന്നതാണ്.

2025 സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് സ്കോർ കാർഡുകൾ കാബിനറ്റ് സെക്രട്ടറി ഡോ. ടി.വി സോമനാഥന്‍ സെക്രട്ടറിമാർക്ക് ഇതിനോടകം അയച്ചിട്ടുണ്ട്. സ്കോർ കാർഡ് സംവിധാനത്തെക്കുറിച്ചുള്ള പ്രതികരണം സമർപ്പിക്കാനും സെക്രട്ടറിമാരോട് നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Central government launches new scorecard system to evaluate performance of officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.