ഇനി മുതൽ പുതിയ പാർലമെന്‍റ് മന്ദിരം: ലോക്സഭ സ്പീക്കർ വിജ്ഞാപനമിറക്കി

ന്യൂഡൽഹി: പു​തി​യ പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ലേ​ക്ക് നിയമനിർമാണം മാറു​ന്ന​തിന് മുന്നോടിയായി ലോക്സഭ സ്പീക്കർ വിജ്ഞാപനമിറക്കി. പാർലമെന്‍റ് മന്ദിരം മാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ വിജ്ഞാപനമിറക്കിയത്.

റെയ്സിന റോഡിലെ പഴയ പാർലമെന്‍റ് മന്ദിരത്തിന് കിഴക്ക് ഭാഗത്ത് പ്ലോറ്റ് നമ്പർ 118ൽ സ്ഥിതി ചെയ്യുന്ന പുതിയ മന്ദിരം ഇന്ന് മുതൽ പാർലമെന്‍റ് മന്ദിരമായി അറിയപ്പെടുമെന്ന് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Full View

പു​തി​യ പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ലേ​ക്ക് നി​യ​മ​നി​ർ​മാ​ണം ചു​വ​ടു​വെ​ക്കു​മ്പോ​ൾ മ​റ​യു​ന്ന​ത് 96 വ​ർ​ഷ​ത്തെ ച​രി​ത്രമാണ്. കൊ​ളോ​ണി​യ​ൽ ഭ​ര​ണം, സ്വാ​ത​ന്ത്ര്യ​ദി​ന പു​ല​രി, ഭ​ര​ണ​ഘ​ട​ന അം​ഗീ​കാ​രം തു​ട​ങ്ങി നി​ര​വ​ധി ച​രി​ത്ര സം​ഭ​വ​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ശ്രീ​കോ​വി​ലാ​യ പാ​ർ​ല​മെ​ന്റ് മ​ന്ദി​രം സാ​ക്ഷ്യം​വ​ഹി​ച്ച​ത്.

1927 ജ​നു​വ​രി 18ന് ​അ​ന്ന​ത്തെ വൈ​സ്രോ​യി ആ​യി​രു​ന്ന ഇ​ർ​വി​ൻ പ്ര​ഭു​വാ​ണ് മ​ന്ദി​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. റെ​യ്സി​നാ കു​ന്നി​ൽ ആ​റ് ഏ​ക്ക​റി​ൽ വൃ​ത്താ​കൃ​തി​യി​ലു​ള്ള രൂ​പ​ക​ൽ​പ​​ന​യോ​ടെ നി​ർ​മി​ച്ച കെ​ട്ടി​ടം ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ശേ​ഖ​രം, ഡ​ൽ​ഹി​യു​ടെ വാ​സ്തു​വി​ദ്യാ​ര​ത്നം തു​ട​ങ്ങി​യ വി​ശേ​ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. 560 അ​ടി വ്യാ​സ​മു​ള്ള കെ​ട്ടി​ടം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത് സ​ർ ഹെ​ർ​ബ​ർ​ട്ട് ബേ​ക്ക​റാ​ണ്.



1946 ഡി​സം​ബ​ർ ഒ​മ്പ​തി​ന് സെ​ൻ​ട്ര​ൽ ചേം​ബ​റി​ലാ​ണ് (സെ​ൻ​ട്ര​ൽ ഹാ​ൾ) ഭ​ര​ണ​ഘ​ട​ന അ​സം​ബ്ലി​യു​​ടെ ആ​ദ്യ യോ​ഗം ചേ​ർ​ന്ന​ത്. 1949 ന​വം​ബ​ർ 26ന് ​ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ചു. 1950 ജ​നു​വ​രി 26ന് ​ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്നു.

Tags:    
News Summary - New building of Parliament to be hereon designated as the Parliament House of India, Gazette notification issued.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.