ഇന്ത്യയുടെ കൈലാസ്​ മാനസരോവർ ലിങ്ക്​ റോഡിനെ എതിർത്ത്​ നേപ്പാൾ

ന്യൂഡൽഹി: ചൈന അതിർത്തിക്കരികിലൂടെ ലിപുലേഖ്​ പാസുമായി ബന്ധിപ്പിച്ച്​ ഇന്ത്യ ഉത്തരാഖണ്ഡിൽ ഉദ്​ഘാടനം ചെയ്​ത തന്ത്ര പ്രധാന റോഡിനെതിരെ എതിർപ്പുമായി നേപാൾ. അതിർത്തി തർക്കങ്ങൾക്ക്​ ചർച്ചയിലൂടെ പരിഹാരം കാണാമെന്ന്​ ഇരു രാജ്യങ്ങളും എത്തിച്ചേർന്ന ധാരണക്ക്​ എതിരാണ്​ ഇന്ത്യയുടെ ഏകപക്ഷീയമായ പ്രവൃത്തിയെന്ന്​ നേപാൾ വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയിലൂടെ പ്രതികരിച്ചു.

ഇന്ത്യയും നേപാളും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന കാലാപാനിക്ക്​ സമീപത്തുള്ള സ്ഥലമാണ്​ ലിപുലേഖ്​ പാസ്​. ചൈന അതിർത്തിക്കരികിലൂടെ കൈലാസ്​ മാനസ​േരാവറിലേക്ക്​ എളുപ്പമെത്താൻ സഹായിക്കുന്ന 80 കിലോമീറ്റർ നീളത്തിലുള്ള റോഡ്​ 17,000 അടി ഉയരത്തിലാണ്​. ഇന്ത്യ 2008ലാണ്​ റോഡ്​ നിർമാണം ആരംഭിച്ചത്​.

പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ ഈ റോഡ്​ ഉദ്​ഘാടനം ചെയ്തത്​. റോഡ്​ സ്ഥിതി ചെയ്യുന്നത്​ ഇന്ത്യൻ ഭൂ​പ്രദേശത്താണെന്ന്​ നേപാളി​​െൻറ പ്രസ്​താവനയോട്​ ഇന്ത്യ പ്രതികരിച്ചു. 

‘‘ഉത്തരാഖണ്ഡിലെ പിത്തോറാഗഡ്​ ജില്ലയിൽ അടുത്തിടെ ഉദ്​ഘാടനം ചെയ്​ത റോഡ്​ പൂർണമായും ഇന്ത്യൻ ഭൂപ്രദേശത്തിനകത്താണ്​. നേരത്തേ തീർഥാടകർ കൈലാസ്​ മാനസരോവർ യാത്രക്കായി ഉപയോഗിച്ചിരുന്ന വഴി​ പിന്തുടർന്നാണ്​ റോഡ്​ നിർമിച്ചത്​. തീർഥാടകർക്കും നാട്ടുകാർക്കും കച്ചവടക്കാർക്കുമെല്ലാം സുഖപ്രദമായ തരത്തിലാണ്​ ഇപ്പോഴത്തെ പദ്ധതിക്ക്​ കീഴിൽ റോഡ്​ നിർമിച്ചിരിക്കുന്നത്​.’’ -വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയിൽ പറഞ്ഞു.

നേപാളുമായി സൗഹാർദപൂർവമായ ഉഭയകക്ഷി ബന്ധത്തിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയും അതിർത്തി ​പ്രശ്​നം പരിഹരിക്കാൻ ഇന്ത്യ ബാധ്യസ്ഥരാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.
 

Tags:    
News Summary - Nepal Objects to Link Road For Kailash Mansarovar, India Responds -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.