നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകൾ വ്യോമസേന വിമാനങ്ങളിൽ എത്തിക്കും, സുരക്ഷ കടുപ്പിച്ച് എൻ.ടി.എ

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാന്‍ വ്യോമസേനയുടെ സഹായം തേടും. ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ് മെഡിക്കൽ പ്രവേശന പുനഃപരീക്ഷ ചോദ്യപപ്പറുകളാണ് വ്യോമസേനയുടെ വിമാനങ്ങൾ വഴി എത്തിക്കുക. പരീക്ഷാ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി തെലങ്കാനയിൽ വച്ച് ശനിയാഴ്ച നടന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം.

ഇക്കഴിഞ്ഞ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന്‍റെ പശ്ചാത്തലത്തിലാണ് എന്‍.ടി.എ ഇത്തവണ സുരക്ഷ കർശനമാക്കാന്‍ തീരുമാനിച്ചത്. സുരക്ഷയും വിശ്യാസ്യതയും ഉറപ്പുവരുത്തുന്നതിനായി കർശന സുരക്ഷാ പ്രോട്ടോക്കോളുകളാണ് ഇത്തവണ നടപ്പിലാക്കുന്നതെന്ന് എന്‍.ടി.എ ഡയറക്ടർ ജനറൽ അഭിഷേക് സിങ് അറിയിച്ചു. പരീക്ഷയുടെ സുതാര്യതക്ക് എത്രത്തോളം പ്രധാന്യം നൽകുന്നുണ്ടെന്നതിന്‍റെ തെളിവാണ് ഈ നടപടിയെന്ന് തെലങ്കാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അതേ സമയം പരീക്ഷ ദിവസം വിദ്യാർഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്ന് ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു അറിയിച്ചു.

Tags:    
News Summary - NEET Re-exam: Question papers to be transported via Air Force aircraft, NTA tightens security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.