നീറ്റ്​-ജെ.ഇ.ഇ പരീക്ഷ: പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും

ന്യൂഡൽഹി: നീറ്റ്​-ജെ.ഇ.ഇ പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. പരീക്ഷ നടത്താൻ കേന്ദ്രസർക്കാറിന്​ അനുമതിനൽകിയ തീരുമാനത്തിനെതിരെ ആറ്​ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ചേംബറിലായിരിക്കും ജഡ്​ജി നീറ്റ്​ പരീക്ഷയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത്​. സെപ്​തംബർ 13നാണ്​ നീറ്റ്​ പരീക്ഷ നടക്കുന്നത്​. ജെ.ഇ.ഇ പരീക്ഷ സെപ്​തംബർ ഒന്ന്​ മുതൽ ആറ്​ വരെയാണ്​ നടക്കുന്നത്​.

കോവിഡിൻെറ പശ്​ചാത്തലത്തിൽ നീറ്റ്​-ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. എന്നാൽ, ഇത്​ അംഗീകരിക്കാൻ സർക്കാർ തയാറായിരുന്നില്ല. തുടർന്ന്​ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകാൻ ധാരണയായിരുന്നു.

Tags:    
News Summary - NEET and JEE Row: Supreme Court to Hear Review Petition against Exam Dates Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.