Posted On
date_range Updated On
date_range എൻ.ആർ.സിയല്ല, തൊഴിലില്ലാത്തവരുടെ രജിസ്റ്ററാണ് വേണ്ടത് -പ്രകാശ് രാജ്
ഹൈദരാബാദ്: എൻ.ആർ.സി അല്ല രാജ്യത്തെ തൊഴിലില്ലാത്തവരുടെ രജിസ്റ്ററാണ് വേണ്ടതെന്നും നടൻ പ്രകാശ് രാജ്. ഹൈദരാബാദിൽ സി.എ.എ., എൻ.പി.ആർ., എൻ.ആർ.സി. എന്നിവക്കെതിരായ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രാജ്യം എല്ലാവരുടേതുമാണ്. മൂവായിരം കോടി രൂപയുടെ പ്രതിമകളല്ല രാജ്യത്തിന് ആവശ്യം. തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് ഉണ്ടാക്കേണ്ടത്.
രാജ്യത്തെ യുവാക്കൾ പ്രധാനമന്ത്രിക്ക് രാഷ്ട്രമീമാംസ പഠിപ്പിച്ച് ഒരു ഡിഗ്രി എടുക്കാൻ സഹായിക്കണമെന്നും പ്രകാശ് രാജ് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.