എൻ.ഡി.എക്ക്​ മൂന്നിൽ രണ്ട്​ ഭൂരിപക്ഷം കിട്ടും- രാജ്​നാഥ്​ സിങ്​

വാരാണസി: ലോക്​സഭാ തെര​െഞ്ഞടുപ്പിൽ ദേശീയ ജനാധിപത്യ മുന്നണി മൂന്നിൽ രണ്ട്​ ഭൂരിപക്ഷം നേടുമെന്ന്​ കേന്ദ്ര ആഭ് യന്തരമന്ത്രി രാജ്​നാഥ്​ സിങ്. വൻ ഭൂരിപക്ഷത്തോടെ എൻ.ഡി.എ സർക്കാർ വീണ്ടും ഭരണത്തിൽ വരുമെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്രികാ സമർപ്പണത്തിനായി എത്തിയ എൻ.ഡി.എ നേതാക്കളുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്​സഭാ തെരഞ്ഞെടുപ്പിൽ മറ്റ്​ മണ്ഡലങ്ങളിലെ ജനങ്ങൾ എം.പിയെ തെരഞ്ഞെടുക്കു​േമ്പാൾ വാരാണസിയിലെ ജനങ്ങൾക്ക്​ ഇന്ത്യയുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ഭാഗ്യമാണ്​ ഉണ്ടായിരിക്കുന്നതെന്ന്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ പ്രതികരിച്ചു.

അമിത്​ ഷായുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ, ശിരോമണി അകാലിദൾ അധ്യക്ഷൻ പ്രകാശ്​ സിങ്​ ബാദൽ, ശിവ സേന മാധാവി ഉദ്ധവ്​ താകറെ, ലോക്​ ജനശക്​തി പാർട്ടി നേതാവ്​ രാം വിലാസ്​ പസ്വാൻ എന്നിവരും പ​ങ്കെടുത്തു.

Tags:    
News Summary - NDA to get two third majority - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.