ന്യൂഡൽഹി: വിപണി മേധാവിത്തം ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) 213.14 കോടി രൂപ പിഴ ചുമത്തിയതിനെതിരെ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെററ പ്ലാറ്റ്ഫോംസും വാട്സാപ്പും സമർപ്പിച്ച അപ്പീൽ നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (എൻ.സി.എൽ.എടി) സ്വീകരിച്ചു.
ഇരു കക്ഷികളുടെയും വാദങ്ങൾ കുടുതൽ പരിശോധിക്കേണ്ടതുണ്ടെന്ന് ട്രിബ്യൂനൽ അധ്യക്ഷൻ ജസ്റ്റിസ് അശോക് ഭൂഷൺ പറഞ്ഞു. അതേസമയം, സി.സി.ഐ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ തീരുമാനം ട്രൈബ്യൂണൽ മാറ്റിവെച്ചു. അടുത്തയാഴ്ച ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മെറ്റയുടെയും വാട്സാപ്പിെന്റയും ആവശ്യത്തെ സി.സി.ഐക്കുവേണ്ടി ഹാജരായ അഭിഭാഷകർ എതിർത്തു.
2021ൽ വാട്സാപ്പ് നടപ്പാക്കിയ സ്വകാര്യതാ നയ പരിഷ്‍കരണവുമായി ബന്ധപ്പെട്ടാണ് സി.സി.ഐ നടപടിയുണ്ടായത്. വിപണിയിലെ മത്സരം ഇല്ലാതാക്കുന്നതാണ് പരിഷ്‍കരണമെന്ന് സി.സി.ഐ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.