സിദ്ദുവിനെ സ്വാഗതം ചെയ്​ത്​ കെജ്​രിവാൾ; കൂറുമാറ്റം നിഷേധിച്ച്​ അമരീന്ദർ സിങ്​

ന്യൂഡൽഹി: ​മുൻ ക്രിക്കറ്റ്​ താരവും പഞ്ചാബിൽ മന്ത്രിയുമായിരുന്ന നവ്​ജോത്​ സിങ്​ സിദ്ദു കോൺഗ്രസ്​ വിട്ട്​ ആം ആദ്​മി പാർട്ടിയിൽ ചേരുന്നുവെന്ന അഭ്യൂഹം ശക്​തമായിരിക്കേ അദ്ദേഹത്തെ പാർട്ടിയിലേക്ക്​ സ്വാഗതം ചെയ്​ത്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. ന്യൂസ്​ 18 സംഘടിപ്പിച്ച കോൺക്ലേവിനിടെയാണ്​ ആം ആദ്​മി തലവനായ കെജ്​രിവാൾ 56കാരനായ സിദ്ദുവിനെ പാർട്ടിയിലേക്ക്​ ക്ഷണിച്ചത്​. അമൃത്​സർ ഈസ്​റ്റിൽ നിന്നുള്ള കോൺഗ്രസ്​ എം.എൽ.എയും പഞ്ചാബിലെ അമരീന്ദർ സിങ്​ സർക്കാറിലെ മുൻമന്ത്രിയുമാണ്​ സിദ്ദു. പാർട്ടിയിലെ അമരീന്ദറി​​െൻറ ഏറ്റവും വലിയ ശത്രുവും കടുത്ത വിമർശകനുമാണ്​ സിദ്ദു. 
തെരഞ്ഞെടുപ്പ്​ തന്ത്രജ്ഞൻ പ്രശാന്ത്​ കിഷോറാണ്​ സിദ്ദുവിനെ ആപ്​ പാളയത്തിലെത്തിക്കാൻ ചരടുവലിക്കുന്ന​തെന്നാണ്​ സൂചന. 

എന്നാൽ അമരീന്ദർ സിങ്​ സിദ്ദു പാർട്ടി വിടുന്ന കാര്യം നിഷേധിച്ചു. ‘അദ്ദേഹം പാർട്ടിയുടെ അവിഭാജ്യ ഘടകമാണ്.​ അ​േദഹത്തെ സമീപിച്ചെന്ന്​ പറയുന്ന ​പ്രശാന്ത്​ കിഷോർ ഇക്കാര്യം നിഷേധിച്ചതാണ്​’ ക്യാപ്​റ്റൻ പറഞ്ഞു. 2017ൽ പഞ്ചാബിൽ കോൺഗ്രസ്​ നേടിയ തിളക്കമാർന്ന വിജയത്തിന്​ പിന്നിൽ പ്രശാന്ത്​ കിഷോറി​​െൻറ തന്ത്രങ്ങളായിരുന്നു. 

കഴിഞ്ഞ ഒരുവർഷക്കാലമായി പാർട്ടി പ്രവർത്തനങ്ങളിൽ സിദ്ദു അത്ര സജീവമല്ലാതായതോ​െടയാണ്​ ആപിലേക്ക്​ കൂടുമാറുകയ​ാണെന്ന്​ അഭ്യൂഹമുയർന്നത്​. 2016ൽ ബി.ജെ.പി വിട്ട്​ കോൺഗ്രസിലെത്തിയ സിദ്ദുവും അമരീന്ദർ സിങ്ങും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നു. മുഖ്യമന്ത്രിയുമായി സ്വരച്ചേർച്ചയില്ലാത്തതിനെത്തുടർന്നാണ്​ കഴിഞ്ഞ വർഷം മന്ത്രി പദവി രാജിവെച്ചത്​. ശേഷം കോ​ൺഗ്രസി​​െൻറ സ്​റ്റാർ കാംപയിനറായ സിദ്ദു ഡൽഹി, ഹരിയാന തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളിൽ നിന്ന്​ വിട്ടുനിന്നു. മുൻ ക്രിക്കറ്റും പാകിസ്​താൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാ​​െൻറ സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുത്ത്​ സിദ്ദു വിവാദം സൃ​ഷ്​ടിച്ചിരുന്നു. 

Tags:    
News Summary - Navjot Singh Sidhu in AAP; welcomes Arvind Kejriwal denied by Amarinder Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.