മുംബൈ: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നവി മുംബൈ സ്വദേശിക്കെതിരെ കേസ്. അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദിലീപ് സെഹെരക്കറിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഫേസ്ബുക്കിൽ പങ്കുവെച്ച് വീഡിയോയിലായിരുന്നു ദിലീപ് പട്ടികജാതി-പട്ടിക വർഗ വിഭാഗത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയത്. ഈ വിഭാഗക്കാരെ പ്രതി വാക്കാൽ അധിക്ഷേപിക്കുകയും ഇവർക്കെതിരെ വധഭീഷണി ഉയർത്തുകയും ചെയ്തതായി പരാതിക്കാരൻ ആരോപിച്ചു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.