ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി; പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ മോദി

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നും മറ്റു ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടിയെന്നും മോദി പറഞ്ഞു.

കുടുംബത്തെ എതിര്‍ക്കുന്നത് കോണ്‍ഗ്രസില്‍ കുറ്റകൃത്യമാണെന്നും മോദി പരിഹസിച്ചു. ബി.െജ.പിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് വ്യക്തികളല്ല പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധിയെ എ.​െഎ.സി.സി ജനറൽ സെക്രട്ടറിയായാണ് കോൺഗ്രസ്​ ഹൈകമാൻഡ്​ നിയമിച്ചത്. കൂടാതെ കിഴക്കൻ ഉത്തർ പ്രദേശി​​​​​​​​​​​​​െൻറ സംഘടനാ ചുമതലയും പ്രിയങ്കക്ക്​ നൽകിയിട്ടുണ്ട്​. ഫെബ്രുവരി ആദ്യ വാരത്തിൽ ഒൗദ്യോഗികമായി ചുമതലയേൽക്കും.

Tags:    
News Summary - Narendra Modi Priyanka Gandhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.