മോദി വീണ്ടും പ്രധാനമന്ത്രി; 58 അംഗ കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: ബി.​െജ.പി അധ്യക്ഷൻ അമിത്​ ഷായുടെ മന്ത്രിസഭ പ്രവേശനം പ്രധാന സവിശേഷതയാക്കി പ്രധാനമന്ത്രി നരേന്ദ്ര​ േ മാദി രണ്ടാമൂഴം അധികാരത്തിൽ. അമിത് ​ഷാ ധനമന്ത്രിയായേക്കും. അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിയായ പ്രമുഖ നയതന്ത്ര ജ്​ഞനും മുൻ വിദേശകാര്യ സെക്രട്ടറിയുമായ എസ്​. ജയശങ്കറാണ്​ മിക്കവാറും അടുത്ത വിദേശകാര്യ മന്ത്രി. കേരളത്തിൽനിന് ന്​ അൽ​ഫോൺസ്​ കണ്ണന്താനത്തെ തഴഞ്ഞ്​ വി. മുരളീധരനെ സഹമന്ത്രിയാക്കി.

കഴിഞ്ഞ മന്ത്രിസഭയിൽ ധനമന്ത്രിയായി രുന്ന അരുൺ ജെയ്​റ്റ്​ലിക്കു പുറമെ, വിദേശകാര്യ വകുപ്പ്​ കൈകാര്യം ചെയ്​ത സുഷമ സ്വരാജ്​, വാണിജ്യമന്ത്രി സുരേഷ്​ പ്രഭു തുടങ്ങിയവരും പുതിയ മന്ത്രിസഭയിൽ ഇല്ല. രാഷ്​ട്രപതി ഭവൻ അങ്കണത്തിൽ രണ്ടുമ​ണിക്കൂർ നീണ്ട വർണപ്പൊലിമയാർന്ന ചടങ്ങിൽ പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ സത്യവാചകം ചൊല്ലിക്കൊടുത്തു.
അതേസമയം, ചോദിച്ച മന്ത്രിസ്​ഥാനങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച്​ പ്രധാന സഖ്യകക്ഷിയായ ജനതാദൾ^യു മന്ത്രിസഭയിൽ ചേരേ​ണ്ടതില്ലെന്ന്​ തീരുമാനിച്ചത്​ രണ്ടാമൂ​ഴത്തി​​െൻറ തുടക്കത്തിൽ കല്ലുകടിയായി. എന്നാൽ, സഖ്യത്തിൽ തുടരുമെന്ന്​ ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് ​കുമാർ വ്യക്തമാക്കി. മൂന്നു മന്ത്രിമാർ വേണമെന്നാണ്​ ജെ.ഡി.യു ആവശ്യപ്പെട്ടത്​. സഖ്യകക്ഷികൾക്കെല്ലാം ഒറ്റ മന്ത്രിസ്​ഥാനം ​ മാത്രമാണ്​ ബി.ജെ.പി നൽകിയിട്ടുള്ളത്​.

പ്രധാനമന്ത്രിക്കു പുറമെ 24 കാബിനറ്റ്​ മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള ഒമ്പത്​ സഹമന്ത്രിമാർ, 24 സഹമന്ത്രിമാർ എന്നിവരുൾപ്പെട്ട 58 അംഗ കേന്ദ്ര മന്ത്രിസഭയാണ്​ സത്യപ്രതിജ്​ഞ ചെയ്​തത്​. അമിത്​ഷായും ജയശങ്കറും കഴിഞ്ഞാൽ പുതിയ മന്ത്രിസഭയിൽ മിക്കവാറും പഴയ അംഗങ്ങൾ തന്നെ. നിതിൻ ഗഡ്​കരി, നിർമല സീതാരാമൻ, സ്​മൃതി ഇറാനി, പ്രകാശ്​ ജാവദേക്കർ, സദാനന്ദ ഗൗഡ, രാംവിലാസ്​ പാസ്വാൻ, പീയൂഷ്​ ഗോയൽ, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ സത്യപ്രതിജ്​ഞ ചെയ്​തവരിൽ ഉൾപ്പെടുന്നു.

മുഖ്​താർ അബ്ബാസ്​ നഖ്​വിയാണ്​ മോദി മന്ത്രിസഭയിലെ ഏക മുസ്​ലിം മന്ത്രി. വിവാദ നാവുകളായി അറിയപ്പെടുന്ന ഗിരിരാജ്​ സിങ്​, സഞ്​ജയ്​ ബല്യാൻ എന്നിവർ വീണ്ടും മന്ത്രിസഭയിലെത്തി. മഹേഷ്​ ശർമ, അനന്ത്​കുമാർ ഹെഗ്​​െഡ​ എന്നീ വിവാദ മന്ത്രിമാർ ഇല്ല.
രണ്ടാമൂഴത്തിൽ ഭരണചക്രത്തി​​െൻറ സമ്പൂർണ നിയന്ത്രണം മോദി-അമിത്​ ഷാമാരുടെ കൈകളിലെന്ന്​ വ്യക്തമാക്കുന്നതായി സത്യപ്രതിജ്​ഞ ചടങ്ങ്​. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ പിന്നാലെ മന്ത്രിസഭയിലെ രണ്ടാമനായി രാജ്​നാഥ്​ സിങ്ങും മൂന്നാമനായി അമിത്​ ഷായുമാണ്​ സത്യപ്രതിജ്​ഞ ചെയ്​തത്​. അമിത്​ ഷാക്ക്​ പകരം ജെ.പി. നദ്ദ ബി.ജെ.പി അധ്യക്ഷനാവുമെന്നാണ്​ സൂചന.

Tags:    
News Summary - Narendra modi oath ceremony-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.