ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാലാകോട്ടിലെ സൈനിക നീക്കം പരാമർശിച്ച് വ ോട്ടുതേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലാകോട്ടിലെ സൈനിക നീക്കം പരാമർശിച്ചുകൊ ണ്ടായിരുന്നു ബാഗൽകോട്ടിൽ ബി.ജെ.പി സ്ഥാനാർഥി പി.സി. ഗഡ്ഡി ഗൗഡർക്കായി നടത്തിയ വിജയ ് സങ്കൽപ് കൺവെൻഷനിൽ പ്രധാനമന്ത്രിയുടെ സംസാരം. കോൺഗ്രസിെൻറ വോട്ടുബാങ്ക് ബാഗൽകോട്ടിലാണോ അതോ ബാലാകോട്ടിലാണോ എന്ന് അദ്ദേഹം പരിഹസിച്ചു.
പാകിസ്താെൻറ മണ്ണിൽ കടന്ന് നമ്മുടെ ധീര സൈനികർ ഭീകരവാദികളുടെ കേന്ദ്രങ്ങൾ തകർത്തപ്പോൾ കോൺഗ്രസ് പാർട്ടിക്കും ജെ.ഡി.എസിനും അത് വിശ്വസിക്കാനായില്ല. അവരുടെ വോട്ടുബാങ്കുകളെ ബാധിക്കുമെന്ന് അവർ ഭയപ്പെട്ടു. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ തങ്ങളുടെ കൈവശം അണുബോംബുണ്ടെന്നു പറഞ്ഞ് പാകിസ്താൻ പേടിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, ബാലാകോട്ടിലെ സൈനികനീക്കത്തിനുശേഷം സഹായത്തിനായി അവർ കരയുകയാണെന്നും മോദി പറഞ്ഞു.
ബാലാകോട്ട് എവിടെയാണെന്ന് അറിയാൻ ഗൂഗിൾ ചെയ്തുനോക്കുകയായിരുന്നു പ്രതിപക്ഷം. ഇന്ത്യയിൽതന്നെയാണ് അതെന്നു തെളിയിക്കാനായിരുന്നു അവരുടെ ശ്രമം. പാകിസ്താെൻറ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരരെ കൊല്ലുമ്പോൾ അവർക്കായി കോൺഗ്രസ് കണ്ണീരൊഴുക്കുന്നു.
ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ഒരു സർക്കാരിനെ കാണണമെങ്കിൽ ഡൽഹിയിലേക്ക് (കേന്ദ്ര സർക്കാർ) നോക്കുവെന്നും ദുർബലമായ ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാറിനെ കാണണമെങ്കിൽ കർണാടകയിലേക്ക് നോക്കൂവെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.