നജീബ് ജങ് രാജിവെച്ചത് ഏഴു കേസുകള്‍ സി.ബി.ഐക്കു വിട്ട ശേഷം

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്. ഗവര്‍ണറായിരുന്ന നജീബ് ജങ് രാജിവെച്ചത് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറിനെതിരെ ഏഴു കേസുകള്‍ സി.ബി.ഐക്ക് വിട്ടതിനുശേഷം. നാലു കേസുകള്‍ ഡല്‍ഹി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളുമായി ബന്ധപ്പെട്ടാണ്. ശുംഗ്ലു കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലുള്ള കേസുകളും ഓക്ല എം.എല്‍.എ അമാനത്തുല്ല ഖാന്‍ അനധികൃതമായി വഖഫ് ബോര്‍ഡ് ചെയര്‍മാനെ നിയോഗിച്ചതുമായി ബന്ധപ്പെട്ട കേസുകളുമാണ് മറ്റുള്ളവ.

പൂര്‍ണ സംസ്ഥാന പദവി ലഭിക്കാത്ത ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണറും കെജ്രിവാള്‍ സര്‍ക്കാറും തമ്മില്‍ രൂക്ഷമായ അധികാരത്തര്‍ക്കം നടന്നിരുന്നു. ഇതിനിടയിലാണ് സര്‍ക്കാറിനെതിരെയുള്ള ഏഴു കേസുകള്‍ സി.ബി.ഐക്ക് വിട്ടുകൊണ്ട് കഴിഞ്ഞയാഴ്ച ജങ് രാജിവെച്ചത്. 

ഡല്‍ഹി സര്‍ക്കാര്‍ പാസാക്കിയ 400 ഫയലുകളെക്കുറിച്ച് പഠിക്കാന്‍ ജങ് കഴിഞ്ഞ ആഗസ്റ്റില്‍ നിയോഗിച്ച കമീഷനാണ് വി.കെ. ശുംഗ്ലു. സി.ബി.ഐ കേസ് ഫയല്‍ചെയ്ത് പ്രാഥമിക അന്വേഷണം തുടങ്ങി. ഡല്‍ഹി നിയമസഭ പാസാക്കുന്ന പ്രമേയങ്ങള്‍ക്കും നിയമനങ്ങള്‍ക്കും ജങ് അംഗീകാരം നല്‍കിയിരുന്നില്ല. ബി.ജെ.പിയെപ്പോലും ഞെട്ടിക്കുന്ന നടപടികളായിരുന്നു ജങ് എടുത്തിരുന്നത്. ഇതത്തേുടര്‍ന്ന് കെജ്രിവാള്‍ ഗവര്‍ണര്‍ക്കെതിരെ നിരന്തരം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സര്‍ക്കാറും ഗവര്‍ണറും ഒത്തൊരുമിച്ച് പോകാനാകാത്ത അവസ്ഥയിലായിരുന്നു ഡല്‍ഹി. 

Tags:    
News Summary - najeeb jung

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.