ഇതെ​െൻറ ‘സർജിക്കൽ സ്​ട്രൈക്ക്​’ -കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹിയിലെ വോട്ടർമാരെ ശിക്ഷിക്കണമെന്ന്​ ആഗ്രഹിക്കുന്നവർക്ക് എതിരെയുള്ള ‘സർജിക്കൽ സ്​ട്രൈക്ക്​​’ ആണ് ലഫ്​റ്റ. ഗവർണറുടെ വസതിയിൽ തുടരുന്ന ത​​​​െൻറ ധർണ​െയന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാൾ. ഡൽഹിയി​െല ജനങ്ങൾക്കു വേണ്ടിയാണ്​ താൻ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. ​

െഎ.എ.എസ്​ ഉദ്യോഗസ്​ഥരുടെ നിസഹകരണത്തിനെതിരെ കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനിഷ്​ സിസോദിയ, മുതിർന്ന മന്ത്രിമാരായ സ​േത്യന്ദ്ര ജെയിൻ, ഗോപാൽ റായ്​ എന്നിവർ ലഫ്​റ്റ്​.​ ഗവർണർ അനിൽ ബൈജാലി​​​​െൻറ വസതിയിൽ മൂന്നു ദിവസമായി തങ്ങളുടെ കുത്തിയിരുപ്പ്​ സമരം തുടരുകയാണ്​. 

സമ്മർദ്ദം ശക്തമാക്കുന്നതിനായി ഇന്നലെ ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിൻ നിരാഹാരം തുടങ്ങിയതിനു പിന്നാലെ ഇന്ന്​ രാവി​െല ഉപമുഖ്യമ​ന്ത്രി മനീഷ്​ സിസോദിയയും അനിശ്​ചിതകാല നിരാഹാരസമരം തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ ആവശ്യം അംഗീകരിക്കാ​െത ധർണ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണിവർ.

Tags:    
News Summary - This Is My Surgical Strike, Says Arvind Kejriwal -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.