നൂഹിൽ മതസൗഹാർദ മാതൃകയുമായി മുസ്‍ലിം യുവാക്കൾ

ചണ്ഡിഗഢ്: വർഗീയസംഘർഷത്തിൽ ആടിയുലഞ്ഞ ഹരിയാനയിൽ നിന്ന് മതസൗഹാർദത്തിന്റെ വാർത്തകളും പുറത്തുവരുന്നു. സർവ ഹരിയാന ഗ്രാമീൺ ബാങ്കിലെ ജീവനക്കാരെ അക്രമാസക്തരായ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടു പോയത് ഒരു കൂട്ടം മുസ്‍ലിം യുവാക്കൾ താമസിക്കുന്ന ഭാഗത്തേക്കാണ്.

തിങ്കളാഴ്ച ബാങ്കിന്റെ ബ്രാഞ്ച് മാനേജർ രവി ഗുപ്ത (40) ഹോഡലിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ആൾക്കൂട്ടം വളഞ്ഞത്. ആക്രമികൾ ഗുപ്തയെ മർദിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്തു. അതുകണ്ട സിംഗാറിലെ മുസ്‍ലിം സമുദായത്തിലെ പ്രായമായ മനുഷ്യൻ ഇടപെട്ടു.

അദ്ദേഹം ഗുപ്തയെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തി ഒരു ക്ലിനിക്കിൽ കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് തന്റെ ഫോണിൽ ഗുപ്തയുടെ ഭാര്യയെ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു.

പിനങ്വാൻ ബ്രാഞ്ചിൽ രണ്ട് വർഷം ഗുപ്തക്കൊപ്പം ജോലി ചെയ്ത വിഷ്ണുദത്ത് ശർമയോട് ഭാര്യ സഹായം തേടി. സിംഗാർ ബ്രാഞ്ചിലെ ബിസിനസ് കറസ്‌പോണ്ടന്റ് ഏജന്റ് മുഹമ്മദ് മുസ്തഫ, കാഷ്യർ മുഷ്താഖ് അഹമ്മദ് എന്നിവർക്ക് വിഷ്ണു വിവരങ്ങൾ കൈമാറി. അവർ മോട്ടോർ സൈക്കിളിൽ ക്ലിനിക്കിലെത്തി ഗുപ്തയെ കൂട്ടിക്കൊണ്ടുപോയി സുരക്ഷിതസ്ഥാനത്ത് എത്തിച്ചു.

ബ്രാഞ്ചിലെ അസിസ്റ്റന്റ് ബാങ്ക് മാനേജറായ കപിൽ ബൻസലിനെയും മുസ്തഫ സുരക്ഷിതസ്ഥാനത്തേക്ക് കൊണ്ടുപോയി. അപ്പോഴാണ് മാനേജറെ രക്ഷിക്കണമെന്ന സന്ദേശം ലഭിച്ചതെന്ന് ഈ 28കാരൻ പറഞ്ഞു. ഉടൻ സ്ഥലത്തെത്തുകയായിരുന്നു.

Tags:    
News Summary - Muslim youth with model of religious harmony in Nuh, Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.