ഡൽഹിയിലെ മുസ്​ലിം വോട്ടുകൾ കോൺഗ്രസിന്​ കിട്ടിയെന്ന്​ കെജ്​രിവാൾ

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ മുസ്​ലിം വോട്ടുകൾ അവസാന നിമിഷം കോൺഗ്രസിന്​ കിട്ടിയെന്ന്​ മുഖ് യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. തെരഞ്ഞെടുപ്പിന്​ 48 മണിക്കൂർ മുമ്പ്​ മുഴുവൻ സീറ്റുകളും ആം ആദ്​മി പാർട്ടിക്ക്​ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അവസാന നിമിഷം 12 മുതൽ 13 ശതമാനം വരെ വരുന്ന മുസ്​ലിം വോട്ടുകൾ കോൺഗ്രസിലേക്ക്​ പോയി. ഇത്​ തെരഞ്ഞെടുപ്പ്​ ഫലത്തെ സ്വാധീനിച്ചേക്കാം. എന്താണ്​ സംഭവിച്ചതെന്ന്​ പരിശോധിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം ഡൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്നും കെജ്​രിവാൾ പറഞ്ഞു. ഞങ്ങൾ ചെയ്​ത പ്രവർത്തനങ്ങൾക്ക്​ ജനങ്ങൾ വോട്ട്​ ചെയ്യും. വോട്ടിങ്​ യന്ത്രത്തിൽ കൃത്രിമം നടത്താതെ ബി.ജെ.പിക്ക്​ വീണ്ടും അധികാരത്തിൽ വരാൻ സാധിക്കില്ലെന്നും കെജ്​രിവാൾ വ്യക്​തമാക്കി.

ഡൽഹിക്ക്​ പൂർണ്ണ സംസ്ഥാന പദവി വാഗ്​ദാനം ചെയ്യുന്ന പാർട്ടിയെ ലോക്​സഭ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ ശേഷം ആം ആദ്​മി പാർട്ടി പിന്തുണക്കുമെന്നും കെജ്​രിവാൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - Muslim votes shifted to Congress-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.