മുസ്​ലിം വയോധികനെ മർദിച്ച സംഭവം സമൂഹത്തിന്​ അപമാനമെന്ന്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഗാസിയബാദിൽ മുസ്​ലിം വയോധികനെ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. സംഭവം സമൂഹത്തിനും മതത്തിനും അപമാനമുണ്ടാക്കുന്നതാണ്​ സംഭവമെന്ന്​ രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ഇതുമായി ബന്ധപ്പെട്ട വാർത്ത പങ്കുവെച്ചാണ്​ സംഭവത്തെ രൂക്ഷമായി വിമർശിച്ച്​ രാഹുൽ ഗാന്ധി രംഗത്തെത്തിയത്​. ശ്രീരാമ​െൻറ യഥാർഥ ഭക്​തൻമാർ ഒരിക്കലും ഇത്​ ചെയ്യുമെന്ന്​ വിശ്വസിക്കുന്നില്ലെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞു. ഇത്തരം ക്രൂരതകൾ മനുഷ്യവശംത്തിൽ നിന്നു തന്നെ ഇല്ലാതാക്കണം. ഇത്​ സമൂഹത്തിനും മതത്തിനും അപമാനമുണ്ടാക്കുന്നതാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

മുസ്​ലിം വയോധികനെ നാലംഗ സംഘം ക്രൂരമായി മർദിക്കുന്നതി​െൻറ വിഡിയോ കഴിഞ്ഞ ദിവസം പുറത്ത്​ വന്നിരുന്നു. ജയ്​ ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദനം. സംഭവവുമായി ബന്ധപ്പെട്ട്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്യുകയും ഒരാളെ അറസ്​റ്റ്​ ​ചെയ്യുകയും ചെയ്​തിരുന്നു.

Tags:    
News Summary - 'Muslim man thrashed': Rahul says such cruelty shameful for society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.