ഗു​രു​ഗ്രാ​മി​ലെ അ​ക്ഷ​യ്​ യാ​ദ​വി​െൻറ ക​ട​മു​റി​യി​ൽ​നി​ന്ന്​ ന​മ​സ്​​കാ​രം ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന മു​ൻ രാ​ജ്യ​സ​ഭ എം.​പി മു​ഹ​മ്മ​ദ്​ അ​ദീ​ബ്

ഗു​രു​ഗ്രാ​മി​ലെ മു​സ്​​ലിം സ​മൂ​ഹം ചോ​ദി​ക്കു​ന്നു; 'ജുമുഅ'ക്ക്​ ഞങ്ങൾ ഇനി എങ്ങോട്ടുപോകണം?

ഗു​രു​ഗ്രാ​മി​ലെ സെ​ക്​​ട​ർ 12ലെ ​ഒ​ഴി​ഞ്ഞ മൈ​താ​ന​ത്ത്​ ര​ണ്ടാ​ഴ്​​ച മു​മ്പു​വ​രെ മു​സ്​​ലിം​ക​ളു​ടെ വെ​ള്ളി​യാ​ഴ്​​ച പ്രാ​ർ​ഥ​ന ത​ട​സ്സ​മി​ല്ലാ​തെ ന​ട​ന്നി​രു​ന്നു. ഇ​പ്പോ​ൾ അ​ത്​ ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ന്നു. ര​ണ്ടു​ ഡ​സ​നോ​ളം വ​രു​ന്ന ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ളാ​ണ് ന​മ​സ്​​ക​രി​ക്കാ​നെ​ത്തു​ന്ന​വ​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച്​ തി​രി​ച്ച​യ​ക്ക​ു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നെ​ത്തി​യ മാ​ധ്യ​മ​ങ്ങ​ള​ല്ലാ​തെ പൊ​ലീ​സോ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രോ സ്​​ഥ​ല​ത്തി​ല്ല. അ​തി​നും ​ കേ​വ​ലം 200 മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ ​ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ ഇൗ ​പ്ര​വൃ​ത്തി​യി​ൽ മ​നം​നൊ​ന്ത്​ മു​സ്​​ലിം സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക്​ ന​മ​സ്​​കാ​ര​ത്തി​ന്​ അ​ക്ഷ​യ്​ യാ​ദ​വ്​ തു​റ​ന്നു​കൊ​ടു​ത്ത ക​ട​മു​റി​ക​ൾ.

അ​ക്ഷ​യ്​ യാ​ദ​വി​െൻറ ര​ണ്ടു​ ക​ട​മു​റി​ക​ളി​ൽ​നി​ന്ന്​ ന​മ​സ്​​കാ​രം ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന​വ​രി​ൽ രാ​ജ്യ​സ​ഭ മു​ൻ എം.​പി മു​ഹ​മ്മ​ദ്​ അ​ദീ​ബു​മു​ണ്ട്. അ​ക്ഷ​യ്​ യാ​ദ​വി​നോ​ട്​ ന​ന്ദി പ​റ​യാ​ൻ വാ​ക്കു​ക​ളി​ല്ലെ​ന്ന്​ അ​ദീ​ബ്​ പ​റ​ഞ്ഞു. അ​ക്ഷ​യ്​ യാ​ദ​വും ഗു​രു​ദ്വാ​ര ക​മ്മി​റ്റി​യും ഇ​ന്ത്യ ഇ​നി​യും നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന​തി​െൻറ ഗു​രു​ഗ്രാ​മി​ലെ തെ​ളി​വു​ക​ളാ​ണ്. പ്ര​ശ്​​ന​ക്കാ​രോ​ട്​ മാ​ത്ര​മ​ല്ല, പ്ര​ശ്​​നം ത​ട​യാ​ൻ ശ്ര​മി​ക്കാ​ത്ത ഭ​ര​ണ​കൂ​ട​ത്തോ​ടും പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്ന്​ അ​ദീ​ബ്​ പ​റ​ഞ്ഞു. ആ​ഴ്​​ച​യി​ലൊ​രി​ക്ക​ൽ കേ​വ​ലം 15-20 മി​നി​റ്റ്​ നേ​ര​മാ​ണ്​ ജു​മു​അ​ക്കാ​വ​ശ്യ​മാ​യ സ​മ​യം.

അ​തു​പോ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നു​പ​റ​ഞ്ഞ്​ സ്വ​ന്തം സ​മു​ദാ​യ​ത്തി​ന്​ ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​ന്ന ഇൗ ​സാ​മൂ​ഹി​ക വി​രു​ദ്ധ​രെ ​സ​ഹി​ഷ്​​ണു​ത​യു​ടെ മ​ത​മെ​ന്നു ലോ​ക​മൊ​ട്ടു​ക്കും കേ​ൾ​വി​കേ​ട്ട ഹി​ന്ദു​മ​ത​ത്തി​ലെ അം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ്​ ത​ട​യേ​ണ്ട​തെ​ന്ന്​ അ​ദീ​ബ്​ പ​റ​ഞ്ഞു.

ഒ​രു​ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ന്ന ഗു​രു​നാ​നാ​ക്​ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ പ്ര​യാ​സ​ങ്ങ​ൾ വേ​ണ്ടെ​ന്നു​ക​ര​ു​തി ഞ​ങ്ങ​ൾ ത​ന്നെ​ ഇൗ ​െ​വ​ള്ളി​യാ​ഴ്​​ച ഗു​രു​ദ്വാ​ര​ക​ളി​ൽ ജു​മു​അ വേ​ണ്ടെ​ന്നു​വെ​ച്ചു​വെ​ന്ന്​ അ​ദീ​ബ്​ പ​റ​ഞ്ഞ​ു. ഗു​രു​ദ്വാ​ര​ക​ളി​ൽ ന​മ​സ്​​കാ​രം അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ഇൗ ​സാ​മൂ​ഹി​ക വി​രു​ദ്ധ​ർ സി​ഖ്​ സ​മു​ദാ​യ​ത്തി​നു​മേ​ലും സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ടെ​ന്ന്​ അ​ദീ​ബ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

ന്യൂ ​ഗു​രു​ഗ്രാ​മി​ൽ പു​തി​യ ര​ണ്ട്​ പ​ള്ളി​ക​ളേ​യു​ള്ളൂ എ​ന്ന്​ ന​മ​സ്​​കാ​രം ക​ഴി​ഞ്ഞി​റ​ങ്ങി​വ​ന്ന ഗു​രു​ഗ്രാം ഏ​ക്​​താ മ​ഞ്ചി​െൻറ അ​ൽ​താ​ഫ്​ പ​റ​ഞ്ഞു. ഒ​ന്നി​ൽ 300 ആ​ളു​ക​ൾ​ക്കും മ​റ്റൊ​ന്നി​ൽ പ​ര​മാ​വ​ധി 700 പേ​ർ​ക്കും ന​മ​സ്​​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണു​ള്ള​ത്. ആ​യി​രം പേ​ർ​ക്ക്​ മാ​ത്ര​മേ ഇൗ ​ര​ണ്ട്​ പ​ള്ളി​ക​ളി​ലാ​യി ന​മ​സ്​​ക​രി​ക്കാ​ൻ ക​ഴി​യൂ എ​ന്നി​രി​ക്കേ ഗു​രു​ഗ്രാ​മി​ലു​ള്ള അ​ഞ്ചു​ല​ക്ഷ​ത്തോ​ളം മു​സ്​​ലിം​ക​ളി​ൽ ബാ​ക്കി​യു​ള്ള​വ​ർ എ​വി​ടെ പോ​കു​മെ​ന്ന്​ അ​ൽ​താ​ഫ്​ ചോ​ദി​ച്ചു. ഒാ​രോ സെ​ക്​​ട​റി​ലും ച​ർ​ച്ചി​നും ഗു​രു​ദ്വാ​ര​ക്കും അ​ട​ക്കം സ​ർ​ക്കാ​റാ​ണ്​ സ്​​ഥ​ലം അ​നു​വ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി നി​ര​ന്ത​രം അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യി​ട്ടും പ​ള്ളി​ക്ക്​ മാ​ത്രം സ്​​ഥ​ലം അ​നു​വ​ദി​ക്കു​ന്നി​ല്ല. 2004ൽ

​സെ​​ക്​​ട​ർ 57ൽ ​അ​നു​വ​ദി​ച്ച ഭൂ​മി​യാ​ണ്​ ഒ​ടു​വി​ല​ത്തേ​ത്. ​അ​തി​ന്​ ശേ​ഷ​വും ജ​ന​സം​ഖ്യ എ​ത്ര​​യോ ഇ​ര​ട്ടി​യാ​യി. എ​ന്നി​ട്ടും ഒ​രു പ​ള്ളി​ക്ക്​ പോ​ലും സ്​​ഥ​ലം അ​നു​വ​ദി​ച്ചി​ല്ല. സ്വ​കാ​ര്യ​സ്​​ഥ​ല​ങ്ങ​ളി​ൽ പ​ള്ളി​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​േ​മ്പാ​ൾ അ​തി​നും ജി​ല്ല ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കു​ന്നി​ല്ല. ഇ​ന്നി​പ്പോ​ൾ ഞാ​ന​ട​ക്കം ഗു​രു​ഗ്രാ​മി​ലെ മു​സ്​​ലിം​ക​ൾ ഒ​ന്ന​ട​ങ്കം ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ലാ​ണ്. വെ​ള്ളി​യാ​ഴ്​​ച പ്രാ​ർ​ഥ​ന​ക്കാ​യി പു​റ​ത്തു​പോ​യാ​ൽ ആ​ക്ര​മി​ക്ക​പ്പെ​ടു​മോ എ​ന്ന ഭീ​തി​യി​ലാ​ണ്​ ഞ​ങ്ങ​ൾ. ഞ​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്കി​റ​ങ്ങി​യാ​ൽ തി​രി​ച്ചെ​ത്തു​ന്ന​തു​വ​രെ ഉ​മ്മ​മാ​രും ഭാ​ര്യ​മാ​രും മ​ക്ക​ളു​മെ​ല്ലാം ഇ​തേ ഭീ​തി​യി​ലാ​ണെ​ന്നും അ​ൽ​താ​ഫ്​ പ​റ​ഞ്ഞ​ു.

Tags:    
News Summary - Muslim community in Gurugram asks; Where else should we go for ‘Jummah’?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.