അച്ഛനെ തലക്കടിച്ചുകൊന്ന കേസില്‍ പിടിയില്‍

ഗൂഡല്ലൂര്‍: മദ്യലഹരിയില്‍ അച്ഛനെ തലക്കടിച്ചുകൊന്ന മകന്‍ പിടിയില്‍. ഗൂഡല്ലൂര്‍ കമ്മാത്തി കൊരവയല്‍ ആദിവാസി കോളനിയിലെ മാണിക്യം (60) മരിച്ച കേസില്‍ മകന്‍ മാണി (40)യെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി മദ്യപിച്ചത്തെിയ മാണി പണമാവശ്യപ്പെട്ട് മാണിക്യവുമായി വഴക്കുണ്ടാക്കുകയും അതിനിടെ പലകയെടുത്ത് തലക്കടിക്കുകയുമായിരുന്നു. മാണിക്യം തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് മാണി അവിടെനിന്ന് രക്ഷപ്പെട്ടു.

ദേവര്‍ഷോല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിക്കുന്ന് ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഗൂഡല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശക്തിവേല്‍, ദേവര്‍ഷോല എസ്.ഐ. റഹീം, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ബാബു, ശ്രീജന്‍ എന്നിവര്‍ ഉള്‍പ്പെട്ട ക്രൈം സ്ക്വാഡാണ് പിടികൂടിയത്. ഗൂഡല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

 

News Summary - murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.