കോവിഡ്​ 19: മുംബൈയിലെ ഡബ്ബാവാലകൾ സേവനം നിർത്തി

മുംബൈ: കോവിഡ്​ 19 മഹാരാഷ്​ട്രയിൽ ആശങ്ക വിതക്കുന്നതിനിടെ സേവനം നിർത്തി മുംബൈയിലെ ഡബ്ബാവാലകൾ. മാർച്ച്​ 31 വരെ ഭക്ഷണപാത്രങ്ങൾ കൈമാറില്ലെന്നാണ്​ ഡബ്ബാവാലകൾ പറയുന്നത്​. ഡബ്ബാവാലകൾ സേവനം നിർത്തുന്നത്​ മുംബൈയുടെ ജനജീവിതത്തെ നിർണായക സ്വാധീനം ചെലുത്തും.

അതേസമയം, മഹാരാഷ്​ട്രയിലെ കോവിഡ്​ 19 വൈറസ്​ ബാധിതരുടെ എണ്ണം 47 ആയിരുന്നു. വൈറസ്​ ബാധ തടയുന്നതിനായി ജനങ്ങൾ പൊതു സമ്പർക്കം പരമാവധി ഒഴിവാക്കണമെന്ന്​ ബൃഹാൻ മുംബൈ കോർപ്പറേഷൻ നിർദേശിച്ചിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ്​ മുംബൈയിൽ കടകൾ തുറക്കുന്നത്​. ഇതിനിടയിലാണ്​ ഡബ്ബാവാലകൾ സേവനം നിർതതുന്നുവെന്ന വാർത്തകളും പുറത്ത്​ വരുന്നത്​.

Tags:    
News Summary - Mumbai's dabbawalas suspend services till March 31-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.