ഓടുന്ന കാറിൽ ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ടാക്സി ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ

മുംബൈ: നഗരത്തിലെ മലബാർ ഹിൽസിൽ ഓടുന്ന കാറിൽ ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ടാക്സി ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി റോഡിൽ നിൽക്കുന്നത് ക​ണ്ട് ടാക്സി ഡ്രൈവർ വണ്ടിയിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു.

പിന്നീട് ഇയാൾ സമീപത്തെ ഹോട്ടലിലെത്തി സുഹൃത്തിനേയും വണ്ടിയിൽ കയറ്റി. തുടർന്ന് ടാക്സി ഡ്രൈവറും സുഹൃത്തും പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് അറിയിച്ചു. ഇതിന് ശേഷം വാകോലയിൽ നിന്ന് പെൺകുട്ടിയെ ബന്ധുവിന്റെ വീട്ടിലേക്ക് ഓട്ടോയിൽ അയച്ചു.

ബന്ധുവിന്റെ വീട്ടിലെത്തിയ പെൺകുട്ടി പീഡനവിവരം അറിയച്ചതോടെ ​പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പെൺകുട്ടി പീഡനത്തിനിരയായ ടാക്സി വാഹനം പൊലീസ് കണ്ടെത്തുകയും ഡ്രൈവറേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുവർക്കുമെതിരെ പോക്സോ ആക്ടിന്റെ വകുപ്പുകൾ ചേർത്തും പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Mumbai: Specially abled girl raped in moving taxi; drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.