മുംബൈ: നഗരത്തിലെ കാൻഡിവാലി മേഖലയിൽ ഹൗസിങ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് നടന്ന വാക്സിൻ തട്ടിപ്പിൽ കേസെടുത്ത് മുംബൈ പൊലീസ്. കേസിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വഞ്ചന, തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
വാക്സിൻ വിതരണം ചെയ്തു എന്ന് സംശയിക്കുന്ന കരീം എന്നയാളെ മധ്യപ്രദേശിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിപ്പ് പുറത്തായതോടെ ഇയാൾ മുംബൈ വിടുകയായിരുന്നു. ആളുകൾക്ക് വിതരണം ചെയ്ത് വാക്സിനെ സംബന്ധിച്ച് ബൃഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മുംബൈ പൊലീസ് അറിയിച്ചു.
വാക്സിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് മാച്ച്ബോക്സ് പിക്ചേഴ്സ് എന്ന സ്ഥാപനവും പരാതി നൽകിയിട്ടുണ്ട്. കമ്പനി ജീവനക്കാർക്ക് വാക്സിൻ നൽകിയതുമായി ബന്ധപ്പെട്ടാണ് പരാതി. പൊലീസ് പരാതിയിൽ കേസെടുത്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും ഇതിന് ശേഷം കേസെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. നേരത്തെ കാൻഡിവാലി ഏരിയയിലെ ഹിരാനന്ദിനി ഹെറിറ്റേജ് സൊസൈറ്റിയിലാണ് വാക്സിൻ തട്ടിപ്പ് നടന്നത്. 390 പേർക്കാണ് ഇവിടെ വാക്സിൻ വിതരണം ചെയ്തത്. എന്നാൽ ഇവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.