Posted On
date_range Updated On
date_range 200 മീറ്ററിന് കോവിഡ് രോഗിയിൽ നിന്ന് ആംബുലൻസ് ഉടമ വാങ്ങിയത് 8,000 രൂപ
മുംബൈ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു ആശുപത്രിയിൽ നിന്നും 200 മീറ്റർ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് ഉടമ രോഗിയുടെ ബന്ധുക്കളിൽ നിന്ന് ഈടാക്കിയത് 8,000 രൂപ. കൂടുതൽ പണത്തിന് വേണ്ടി ഡ്രൈവർ വിലപേശുന്ന വിഡിയോ ബന്ധുക്കളിലൊരാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
കുർല സ്വദേശിയായ കബിരുൺ നിസയെ ഹബീബ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് രോഗിക്ക് ആവശ്യമുള്ള സൗകര്യം ആശുപത്രിയിലെല്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. സ്വകാര്യ ആംബുലൻസ് സർവീസാണ് 200 മീറ്റർ അകലെയുള്ള ഫൗസിയ ആശുപത്രിയിലെത്തിച്ചത്. ഡ്രൈവറുടെ പി.പി.ഇ കിറ്റിനുള്ള തുക വഹിക്കാമെന്ന് പറഞ്ഞെങ്കിലും 8,000 രൂപ കുറക്കാൻ അവർ തയാറായില്ലെന്നും രോഗിയുടെ ബന്ധു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.