ഒമിക്രോൺ ഭീതി: രാത്രി കർഫ്യൂ അടക്കം മുംബൈയും കർശന നിയന്ത്രണങ്ങളിലേക്ക്

മുംബൈ: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് മുംബൈയും. രാത്രി കർഫ്യൂ, വിവാഹാഘോഷങ്ങൾക്ക് നിയന്ത്രണം ഉൾപ്പെടെ നിയന്ത്രണങ്ങളാണ് മുംബൈയിൽ ഏർപ്പെടുത്താനൊരുങ്ങുന്നത്.

മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒമിക്രോൺ കേസുകളിൽ 50 ശതമാനവും മുംബൈയിൽ നിന്നായതിന്‍റെ പശ്ചാത്തലത്തിൽ ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻറേതാണ് (ബി.എം.സി) തീരുമാനം. വെള്ളിയാഴ്ച്ച ഉച്ചയോടെ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങും. ഇതിൽ രാത്രി കർഫ്യൂ അടക്കം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ഒഴിവാക്കുന്നതുൾപ്പെടെ വിഷയങ്ങളിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സുമായി ചർച്ച നടത്തിയിട്ടുണ്ട്.

ഉത്തർ പ്രദേശിൽ നാളെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നാളെ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത്.

Tags:    
News Summary - Mumbai likely to impose night curfew due to Omicron scare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.