പ്രസിഡന്‍റ് താന്‍തന്നെയെന്ന് മുലായം; യഥാര്‍ഥ എസ്.പി തന്‍േറതെന്ന് അഖിലേഷ് 

ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയില്‍ പിതാവും പുത്രനും രണ്ടുവഴിക്ക്.  മുലായം സിങ്ങിനും മകന്‍ അഖിലേഷിനുമിടക്ക് ഒത്തുതീര്‍പ്പിനുള്ള അവസാനവട്ട ശ്രമവും പാളി. ചിഹ്നവും പേരും ആര്‍ക്കെന്ന അനിശ്ചിതത്വം നിലനില്‍ക്കെ,  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ മുലായവും അഖിലേഷും തങ്ങളുടെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി. താന്‍തന്നെയാണ് സമാജ്വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനെന്നും തന്‍െറ സഹോദരന്‍ ശിവപാദല്‍ യാദവ് പാര്‍ട്ടി യു.പി ഘടകം പ്രസിഡന്‍റായി തുടരുമെന്നും മുലായം സിങ് വ്യക്തമാക്കി.  അതേസമയം, യഥാര്‍ഥ സമാജ്വാദി പാര്‍ട്ടി തന്‍േറതാണെന്ന് അഖിലേഷ് ആവര്‍ത്തിച്ചു. 

പാര്‍ട്ടി പേരിനും ചിഹ്നം സൈക്കിളിനും അവകാശവാദം ഉന്നയിച്ച മുലായമിനും അഖിലേഷിനും  കരുത്ത് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ സമയം തിങ്കളാഴ്ച അവസാനിക്കും.   229 എം.എല്‍.എമാരില്‍ 220 പേരും 65 എം.എല്‍.സിമാരില്‍ 56 പേരും അഖിലേഷിനൊപ്പമാണ്. ഇതോടൊപ്പം പാര്‍ട്ടി ഭാരവാഹികളില്‍  നാലായിരത്തിലേറെ പേര്‍ പിന്തുണ അറിയിക്കുന്ന രേഖകള്‍ അഖിലേഷ് പക്ഷം ഇതിനകം  തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. അതേസമയം, മുലായമിനൊപ്പം ഡസന്‍ എം.എല്‍.എമാര്‍പോലുമില്ല.  അംഗബലത്തില്‍ പിന്നിലാണെങ്കിലും വിട്ടുകൊടുക്കേണ്ടതില്ളെന്ന നിലപാടിലാണ് മുലായം. ദേശീയ പ്രസിഡന്‍റ് താന്‍തന്നെയാണെന്ന വാദത്തിലൂടെ തര്‍ക്കം നിലനിര്‍ത്തി അഖിലേഷ് പക്ഷത്തിന് പാര്‍ട്ടിയുടെ ചിഹ്നവും പേരും കിട്ടുന്നത് തടയുകയാണ് മുലായം ലക്ഷ്യമിടുന്നതെന്നാണ് സൂചന. മുലായം സിങ് തിങ്കളാഴ്ച  തെരഞ്ഞെടുപ്പ് കമീഷനെ കാണുന്നുണ്ട്. തെരഞ്ഞെടുപ്പ് തീയതി  പ്രഖ്യാപിച്ചിരിക്കെ, അവകാശവാദം വിശദമായി പരിശോധിച്ച് തര്‍ക്കം പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനുമുന്നില്‍ സമയമില്ല. അതിനാല്‍, തര്‍ക്കം തുടര്‍ന്നാല്‍, ചിഹ്നം മരവിപ്പിക്കാനാണ് സാധ്യത. ഇരുപക്ഷത്തിനും ചിഹ്നം നഷ്ടപ്പെടാനാണ് സാധ്യത.  

ജനുവരി ഒന്നിന് ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി  മുലായം സിങ്ങിനെ മാറ്റി അഖിലേഷിനെ ദേശീയ പ്രസിഡന്‍റായി തെരഞ്ഞെടുത്തിരുന്നു. പിന്നാലെ അഖിലേഷ്  മുഖ്യ എതിരാളി ശിവപാല്‍ യാദവിനെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു. ഈ രണ്ടുതീരുമാനങ്ങളും താന്‍ അംഗീകരിക്കുന്നില്ളെന്ന്  ഞായറാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ വിളിച്ച വാര്‍ത്തസമ്മേളനത്തില്‍ മുലായം വ്യക്തമാക്കി. ജനറല്‍ സെക്രട്ടറിയെന്ന നിലക്ക്   രാം ഗോപാല്‍ യാദവാണ് അഖിലേഷിനെ തെരഞ്ഞെടുത്ത ദേശീയ നിര്‍വാഹക സമിതി വിളിച്ചത്. രണ്ടുദിവസം മുമ്പ് രാം ഗോപാല്‍ യാദവിനെ ഞാന്‍ പുറത്താക്കിയതാണ്.   അതിനാല്‍, പ്രസ്തുത യോഗത്തിന്‍െറ തീരുമാനത്തിന് സാധുതയില്ളെന്നും  മുലായം വാദിച്ചു.  കൂടുതല്‍ എം.എല്‍.എമാര്‍ ഉള്ളതുകൊണ്ട് പാര്‍ട്ടി അഖിലേഷിന്‍േറതാവില്ളെന്ന് മുലായം പക്ഷത്തെ പ്രമുഖന്‍ അമര്‍ സിങ് പറഞ്ഞു. എം.എല്‍.എമാരുടെ എണ്ണം നോക്കുന്നത് സര്‍ക്കാര്‍ രൂപവത്കരണ വേളയിലാണെന്നും അമര്‍ സിങ് പറഞ്ഞു. തങ്ങളാണ് സമാജ്വാദി പാര്‍ട്ടിയെന്നതിനുള്ള വ്യക്തമായ തെളിവ് നല്‍കിയെന്നും പേരും ചിഹ്നവും തങ്ങള്‍ക്ക് ലഭിക്കുമെന്നും അഖിലേഷ് പക്ഷത്തെ പ്രമുഖന്‍ രാം ഗോപാല്‍ യാദവ് പറഞ്ഞു.

ബി.എസ്.പി അവസാന സ്ഥാനാര്‍ഥിപ്പട്ടികയും പുറത്തിറക്കി
ലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അവസാന പട്ടികയും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി പുറത്തുവിട്ടു. 101 പേരുടെ പട്ടികയാണ് പാര്‍ട്ടി ശനിയാഴ്ച പുറത്തിറക്കിയത്. ഇതോടെ, 403 നിയമസഭ മണ്ഡലങ്ങളുള്ള യു.പിയില്‍ 401 മണ്ഡലങ്ങളിലേക്കും ബി.എസ്.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബാക്കി രണ്ടു സീറ്റുകളിലേക്ക് ജനറലോ സംവരണമോ എന്നറിഞ്ഞശേഷം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമെന്നും പാര്‍ട്ടി അറിയിച്ചു. സ്ഥാനാര്‍ഥികളില്‍ 87 പേര്‍ ദലിതുകളും 97 പേര്‍ മുസ്ലിംകളും 106 പേര്‍ ഒ.ബി.സി വിഭാഗത്തില്‍പെട്ടവരുമാണ്. 2012ലേതിനേക്കാള്‍ 12 മുസ്ലിം സ്ഥാനാര്‍ഥികള്‍ ഇത്തവണ ബി.എസ്.പിയില്‍ കൂടുതലുണ്ട്.  ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയിലെ ആഭ്യന്തര കലഹം ഇത്തവണ ബി.എസ്.പിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.


 

Tags:    
News Summary - Mulayam Singh Says He Is Still Samajwadi Party Boss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.