ഇന്ത്യയിലെ അതിശക്തരായ ദമ്പതികളുടെ പട്ടികയിൽ ഒന്നാമതായി ഇടംപിടിച്ച് ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. സെലിബ്രിറ്റികളായ നിരവധി താരദമ്പതികളെ പിന്നിലാക്കിയാണ് മുകേഷും നിതയും ഒന്നാം സ്ഥാനത്തെത്തിയത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബ്രാന്‍ഡ്‌സ് നടത്തിയ ഈ വര്‍ഷത്തെ അതിശക്തരായ ദമ്പതികളുടെ റാങ്കിങ്ങിലാണ് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ഒന്നാം സ്ഥാനത്തെത്തിയത്. 25 മുതല്‍ 40 വയസ് വരെ പ്രായമുള്ള 1,362 പേര്‍ക്കിടയിലാണ് സർവെ സംഘടിപ്പിച്ചത്.
റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനായ മുകേഷ് അംബാനിയും നിതയും 94% സ്‌കോറോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 86% സ്‌കോറോടെ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും രണ്ടാംസ്ഥാനത്തെത്തി. വിരാട് കോഹ്‌ലിയുംഅനുഷ്‌ക ശര്‍മ്മയും 79 ശതമാനം സ്‌കോര്‍ നേടി റാങ്കിംഗില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലാം സ്ഥാനത്ത് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ്. പട്ടികയില്‍ അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും അഞ്ചാം സ്ഥാനത്തും ഷാരൂഖ് ഖാനും ഗൗരി ഖാനും ആറാം സ്ഥാനത്തുമാണ്. സെയ്ഫ് അലി ഖാനും കരീന കപൂറുമാണ് പട്ടികയിലെ ഏഴാം സ്ഥാനക്കാര്‍.
2019ലെ സര്‍വേയില്‍ ദീപിക പദുക്കോണ്‍- രണ്‍വീര്‍ സിംഗ്, വിരാട് കോഹ്‌ലി- അനുഷ്‌ക ശര്‍മ്മ എന്നിവര്‍ റാങ്കിംഗില്‍ ഏകദേശം തുല്യസ്ഥാനത്തായിരുന്നു. 2020ല്‍ സര്‍വ്വേ നടത്തിയിരുന്നില്ല. 2021 ലെ റാങ്കിംഗില്‍ ബിസിനസ്സ് ദമ്പതികളെ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് അംബാനി ദമ്പതികള്‍ മുന്നിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.