ന്യൂഡൽഹി: മധ്യപ്രദേശിലെ ധറിലുള്ള കമാൽ മൗല മസ്ജിദ് ഹിന്ദു ക്ഷേത്രം ആണെന്ന ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. സമുച്ചയത്തിന്റെ ഘടന സരസ്വതീക്ഷേത്രത്തിന്റേതാണെന്നുള്ള സംഘ് പരിവാർ അവകാശവാദം അംഗീകരിച്ച് മേയ് 15നാണ് മധ്യപ്രദേശ് ഹൈകോടതി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാൻ വിധിച്ചത്. ഇതിനെതിരെ ഖാസി മുഈനുദ്ദീൻ ആണ് ഹരജി സമർപ്പിച്ചത്.
മുസ്ലിം വിശ്വാസികൾക്ക് പ്രാർഥന നടത്താൻ അനുമതി നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2003ലെ ഉത്തരവ് റദ്ദാക്കിയ രണ്ടംഗ ബെഞ്ച് പള്ളി പണിയാൻ മുസ്ലിംകൾക്ക് മറ്റൊരു സ്ഥലം ആവശ്യപ്പെട്ട് സർക്കാറിന് അപേക്ഷ നൽകാമെന്നാണ് നിർദേശിച്ചത്.
പള്ളി നിന്നിരുന്ന സ്ഥാനത്ത് സംസ്കൃത പഠന കേന്ദ്രം ആയിരുന്നെന്നും ക്ഷേത്രം നിലവിൽ ഉണ്ടായിരുന്നെന്നും ചരിത്രരേഖകളും പുരാവസ്തു പ്രതിപാദ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വിധിന്യായത്തിലുണ്ടായിരുന്നു.
ക്ഷേത്ര നിയന്ത്രണവും മാനേജ്മെന്റും തീരുമാനിക്കാൻ കേന്ദ്രസർക്കാറിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും നിർദേശം നൽകിയിട്ടുണ്ട്. ബ്രിട്ടീഷുകാർ നീക്കം ചെയ്ത സരസ്വതീ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിക്കണമെന്ന ഹരജിക്കാരന്റെ അപേക്ഷ കേന്ദ്രസർക്കാറിന് നിവേദനമായി കണക്കാക്കാമെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.