ന്യൂഡല്‍ഹി: ഇബോളക്കെതിരെ രാജ്യത്ത് പ്രതിരോധ തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി.സംയോജിത രോഗ നിരീക്ഷണ പ്രോഗ്രാമിന്റെ ഭാഗമായി, വിദേശത്തുനിന്ന് എത്തിയവരിലുണ്ടാകുന്ന അസാധാരണ പനികളും രോഗലക്ഷണങ്ങളും പ്രത്യേകം നിരീക്ഷിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുക, സാമ്പിളുകള്‍ ശേഖരിക്കുക, തുടര്‍ചികിത്സ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് പ്രത്യേക നടപടി ക്രമങ്ങളും കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കും. ഇതു പ്രകാരം ഡൽഹി, കൊച്ചി വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.