മരിച്ച നിലയിൽ കണ്ട മലയാളികളുടെ ആത്​മഹത്യ കുറിപ്പ് കിട്ടി

ന്യൂഡല്‍ഹി: മലയാളിയായ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ആത്​മഹത്യ കുറിപ്പ്​ കണ്ടെത്ത ി. മാതാവി​​െൻറ മരണം കൊലപാതകമാണെന്ന്​ ഡൽഹി പൊലീസ് പറയുന്നതിനിടയിലാണ്​ ആത്​മഹത്യ കുറിപ്പ്​ കിട്ടിയത്​. കോട്ടയ ം മണര്‍കാട് സ്വദേശിയും ഡല്‍ഹി സ​െൻറ്​ സ്​റ്റീഫൻസ്​ കോളജിലെ ​െഗസ്​റ്റ്​ ​െലക്ചററുമായ അലന്‍ സ്​​റ്റാൻലി(27)യെയു ം മാതാവ്​ ലിസിയെ(55)യുമാണ് ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റില്‍നിന്ന്​ മലയാളത്തിലുള്ള ആത്മഹത്യ കുറിപ്പാണ്​ കിട്ടിയത്​​. എല്ലാ വഴികളിലും അന്വേഷണം നടത്തുമെന്ന്​ വ്യക്​തമാക്കിയ ഡൽഹി പൊലീസ് ആത്​മഹത്യ കുറിപ്പി​ലെ ഉള്ളടക്കം വിശദീകരിച്ചിട്ടില്ല.

ലിസിയെ ഫാനില്‍ തൂങ്ങിയ നിലയിലും അലന്‍ സ്​റ്റാൻലിയെ അഞ്ചു കിലോമീറ്ററിനപ്പുറത്തുള്ള സരായ് റോഹില്ല റെയില്‍വേ സ്‌റ്റേഷനടുത്ത് റെയില്‍വേ ട്രാക്കിലുമാണ്​ കണ്ടത്​. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസി​​െൻറ പ്രാഥമിക നിഗമനം. ലിസിയുടെ വായില്‍ തുണി തിരുകിയിരുന്നതാണ് കൊലപാതകക്കുറ്റം ചുമത്തുന്നതിലേക്ക്​ പൊലീസിനെ നയിച്ചത്​. കൊലപാതക കേസില്‍ എഫ്‌.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്.

ലിസിയുടെ ഭര്‍ത്താവ് പ്രവാസി വ്യവസായിയായ ജോണ്‍ വില്‍സണ്‍ 2018 ഡിസംബര്‍ 18ന്​ ജീവനൊടുക്കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജോണി​​െൻറ ആദ്യ ഭാര്യയിലെ മകള്‍ ഹൈകോടതിയെ സമീപിച്ചു. തുടർന്ന്​ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതേതുടര്‍ന്ന്​ മാനസിക സമ്മർദത്തിലായിരുന്നു മകനും അമ്മയുമെന്നും അമ്മയെ ആത്​മഹത്യ ചെയ്യാൻ മകൻ പ്രേരിപ്പി​െച്ചന്നും സ്​ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്​.

Tags:    
News Summary - mother and son committ suicide in delhi; found suicide note -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.