ഭോപ്പാൽ: ബന്ധങ്ങൾ തകരുേമ്പാഴാണ് സ്ത്രീകൾ ബലാത്സംഗ പരാതികളുമായി രംഗത്തെത്തുന്നതെന്ന വിവാദ പരാമർശവുമായി ഛത്തീസ്ഗഢ് വനിത കമ്മീഷൻ അധ്യക്ഷൻ കിരൺമായി നായിക്. വിവാഹിതയായ ഒരു പുരുഷൻ സ്ത്രീയുമായി ബന്ധം സ്ഥാപിക്കുകയാണെങ്കിൽ അയാൾ നുണപറയുകയാണെന്ന് മനസിലാക്കാൻ സ്ത്രീകൾക്ക് കഴിയണമെന്ന് കിരൺമായി നായിക് പറഞ്ഞു.
ഭൂരിപക്ഷം കേസുകളിലും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടാവുന്നത്. പിന്നീട് ഈ ബന്ധം തകരുേമ്പാഴാണ് സ്ത്രീകൾ ബലാത്സംഗ പരാതിയുമായി രംഗത്തെത്തുന്നതെന്ന് അവർ പറഞ്ഞു. പൊതുപരിപാടിയിൽ സംസാരിക്കുേമ്പാഴാണ് വനിത കമീഷൻ അധ്യക്ഷയിൽ നിന്ന് വിവാദപരാമർശം ഉണ്ടായത്.
ഗാർഹിക പീഡന പരാതികളിൽ ഒത്തുതീർപ്പുണ്ടാക്കുകയാണ് കമീഷൻ ചെയ്യുന്നത്. ഇതിനായി സ്ത്രീയോടും പുരുഷനോടും സംസാരിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് എനിക്ക് പറയാനുള്ളത് സിനിമകളിൽ കാണുന്ന പോലുള്ള പ്രണയത്തിൽ വീഴരുതെന്നാണ്. ഇതിലൂടെ നിങ്ങൾക്ക് കുടുംബത്തേയും സുഹൃത്തുക്കളേയും നഷ്ടമാകും. സ്ത്രീകൾ 18ാം വയസിൽ തന്നെ വിവാഹിതരാവുന്ന പ്രവണത കാണുന്നുണ്ട്. എന്നാൽ, പിന്നീട് ഇത്തരം ബന്ധങ്ങൾ തകരുകയാണ് ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.