ന്യൂഡൽഹി: ലോക്സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച് ചു. ഇതോെട ബിൽ നിയമമായി മാറി. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി ഒപ്പുവെച്ചത്.
പാർലമെൻറിെൻറ ഇരുസഭകളിലും രണ്ടുദിവസം കൊണ്ട് പാസാക്കിയെങ്കിലും പൗരത്വ നിയമഭേദഗതി നടപ്പാക്കാൻ മോദിസർക്കാറിന് ഒട്ടും എളുപ്പമല്ല. ഭരണഘടനവിരുദ്ധവും വിവേചനവും നിറഞ്ഞ നിയമഭേദഗതി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്. പൗരത്വം കേന്ദ്രവിഷയമാണെങ്കിലും, എതിർക്കുന്ന സംസ്ഥാനങ്ങളുടെയും ജനവിഭാഗങ്ങളുടെയും എണ്ണം കൂടിവരുകയും ചെയ്യുന്നു.
ഏറ്റവുമൊടുവിൽ കേരളവും ബിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. അതിനു മുേമ്പ തന്നെ പശ്ചിമ ബംഗാൾ, അസം സംസ്ഥാന മുഖ്യമന്ത്രിമാർ ഈ പ്രഖ്യാപനം നടത്തിക്കഴിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശുമായി ചേർന്നുകിടക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്. കുടിയേറ്റത്തിെൻറയും ‘അനധികൃത’ പൗരത്വത്തിെൻറയും ഏറ്റവുമധികം പ്രശ്നമുള്ള സംസ്ഥാനങ്ങളിൽ രണ്ടെണ്ണമാണ് ഇവ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തീയാളുന്ന പ്രശ്നം പുറമെ.
രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകൾക്കിടയിൽ അശാന്തിയും ആശങ്കയും പടർത്തുന്ന നിയമഭേദദഗതി ബി.ജെ.പിക്കൊപ്പം നിൽക്കുന്ന പല പാർട്ടികളെയും വെട്ടിലാക്കുന്നതാണ് അടുത്ത പ്രശ്നം. നിതീഷ്കുമാർ നയിക്കുന്ന ജനതാദൾ-യു, രാംവിലാസ് പാസ്വാെൻറ ലോക് ജൻശക്തി പാർട്ടി എന്നിവയുടെ നില വോട്ടെടുപ്പു കളത്തിൽ പരുങ്ങലിലാവും. ഹിന്ദുത്വ പിന്തുണമാത്രം പോരാത്ത വൈ.എസ്.ആർ കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ തുടങ്ങി ബില്ലിനെ പിന്തുണച്ച പാർട്ടികൾക്കും വിയർക്കേണ്ടി വരും.
ബിഹാറിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, ബി.ജെ.പി മുന്നോട്ടുവെക്കുന്ന അജണ്ടകളുടെ ആശ്രിതനായി മാറിക്കഴിഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ.
ലാലുപ്രസാദിെൻറ വോട്ടുബാങ്കിൽ നല്ലൊരു പങ്ക് മുസ്ലിംകെള അടർത്തിമാറ്റുന്ന തന്ത്രത്തിൽ വിജയിച്ചാണ് നിതീഷ്കുമാർ ബിഹാറിൽ മുന്നേറ്റം നടത്തിയത്. ഇപ്പോൾ ബി.ജെ.പി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങൾ ഏറ്റുപറയാനല്ലാതെ, സ്വന്തമായ ആശയങ്ങളും വിഷയങ്ങളും ഇല്ലാത്ത നിലയിൽ എത്തിനിൽക്കുകയാണ് നിതീഷ് കുമാർ.
നിർണായകമായ മുസ്ലിം വോട്ട് ജെ.ഡി.യുവിൽനിന്ന് അകന്നുമാറുക മാത്രമല്ല, കാവിരാഷ്ട്രീയത്തെ വല്ലാതെ പിൻപറ്റുന്നതിനെതിരായ വികാരം പാർട്ടിയെ പിളർത്താമെന്ന സ്ഥിതിയുമുണ്ട്. ദലിത് വോട്ടുകളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന രാംവിലാസ് പാസ്വാെൻറ കഥയും മറ്റൊന്നല്ല.
ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന പാസ്വാനു പകരം പാർട്ടിക്കാര്യങ്ങൾ നോക്കിനടത്തുന്നത് മക്കളാണ്. ബി.ജെ.പിയുടെ അജണ്ടകൾക്കപ്പുറത്തെ രാഷ്ട്രീയ മുന്നേറ്റത്തിന് അവർക്ക് കെൽപില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.