െഎ.​െഎ.ടികളിൽ സീറ്റുകൾ വർധിപ്പിക്കുന്നു

ന്യൂഡൽഹി: ​രാജ്യത്തെ ​െഎ.​െഎ.ടികളിൽ സീറ്റുകZ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 460 സീറ്റുകളാണ്​ പുതുതായി ​അനുവദിക്കുക. ഇതോടെ ​െഎ.​െഎ.ടികളിലെ ആകെ സീറ്റുകളുടെ എണ്ണം 11,032 ആകും.

 ഭുവനേശ്വർ, ഹൈദരാബാദ്​, റോപാർ, ജോദ്​പൂർ, പട്​ന, ഇൻഡോർ, മാൻഡി, ജമ്മു എന്നിവടങ്ങളിലാണ്​ അധിക സീറ്റുകൾ ലഭ്യമാക്കുക. ഇത്​ സംബന്ധിച്ച ശിപാർശ കേന്ദ്രസർക്കാർ ജോയിൻറ്​ എൻട്രൻസ്​ ബോർഡിന്​(ജെ.ഇ.ഇ) ബോർഡിന്​ നൽകി .

ജെ.ഇ.ഇയാണ്​ എത്രത്തോളം സീറ്റുകൾ വർധിപ്പിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ​െഎ.​െഎ.ടികളിലെ അടിസ്ഥാന സൗകര്യം കൂടി പരിഗണിച്ചാവും ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്ന്​ ജെ.ഇ.ഇ ഉദ്യോഗസ്ഥർ പറഞ്ഞു.​ ഇപ്പോഴും രാജ്യത്തെ പല ​െഎ.​െഎ.ടികളും വാടക കെട്ടിടത്തിലാണ്​ പ്രവർത്തിക്കുന്നത്​.

Tags:    
News Summary - More dreams get wings as IITs to add 460 seats this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.