Posted On
date_range Updated On
date_range രണ്ട് മുസ്‍ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പശു ഗുണ്ടാതലവൻ മോനു മനേസർ അറസ്റ്റിൽ
ന്യൂഡൽഹി: പശു ഗുണ്ടാതലവൻ മോനു മനേസർ അറസ്റ്റിൽ. ഹരിയാന പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് മുസ്‍ലിം യുവാക്കളെ കൊലപ്പെടുത്തിയതിന് ഇയാൾക്കെതിരെ രാജസ്ഥാൻ പൊലീസ് കേസെടുത്തിട്ടുണ്ട്. മോനു മനേസറിനെ അറസ്റ്റ് ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ആക്ഷേപകരമായ സാമൂഹിക മാധ്യമ പോസ്റ്റിന്റെ പേരിലാണ് മോനു മനേസറിനെ അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ ഡി.ജി.പി മമത സിങ് അറിയിച്ചു. മോനു മനേസറിനെതിരെ കേസുള്ള മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കോടതിയിലൂടെ മോനു മനേസറിനെ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്നും എ.ഡി.ജി.പി വ്യക്തമാക്കി. ബജ്റംഗ്ദൾ അംഗമായ മോനു മനേസർ എന്ന മോഹിത് യാദവിന്റെ സ്വദേശം ഗുരുഗ്രാമാണ്. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നസീർ, ജുനൈദ് എന്നി രണ്ട് മുസ്‍ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.