രാജസ്ഥാനിൽ ഖനന വിരുദ്ധ സമരത്തിനിടെ സ്വയം തീ കൊളുത്തിയ സന്യാസി മരിച്ചു

ജയ്പുർ: ഖനനത്തിനെതിരായ സമരത്തിനിടെ സ്വയം തീകൊളുത്തി ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സന്യാസി മരിച്ചു. രാജസ്ഥാനിൽ ഭാരത്പുർ ജില്ലയിലെ വ്യാപക ഖനനത്തിനെതിരെ 500 ദിവസത്തിലേറെയായി സമരം ചെയ്തുവന്ന സ്വാമി വിജയ് ദാസ് (65) ആണ് ബുധനാഴ്ച പ്രതിഷേധത്തിന്റെ ഭാഗമായി സ്വയം തീകൊളുത്തിയത്.

80 ശതമാനം പൊള്ളലുമായി അതിഗുരുതരാവസ്ഥയിൽ സഫ്ദർജങ് ആശുപത്രിയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പുലർച്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാരത്പൂരിലെ പസോപ ഗ്രാമത്തിലായിരുന്നു സന്യാസിമാർ ഖനനത്തിനെതിരെ സമരമുഖത്തുണ്ടായിരുന്നത്. ഭഗവാൻ കൃഷ്ണനുമായി ബന്ധപ്പെട്ട സ്ഥലമായതിനാൽ ഇവിടെ ഖനനം പാടില്ലെന്നായിരുന്നു ആവശ്യം.

ബുധനാഴ്ച സമരകേന്ദ്രത്തിൽ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് വിജയ് ദാസ് സ്വയം തീകൊളുത്തുകയായിരുന്നു. തൊട്ടുമുൻദിവസം മറ്റൊരു സന്യാസി ഇവിടെ മൊബൈൽ ടവറിനു മുകളിൽ കയറി പ്രതിഷേധിച്ചിരുന്നു.

Tags:    
News Summary - Monk dies after setting himself on fire during anti-mining protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.