ഹൈദരാബാദ്: ഐ.എസ്.ആർ.ഒയിലെ മലയാളി ശാസ്ത്രജ്ഞൻ സുരേഷ്കുമാറിന്റെ (56) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി പിടിയിൽ. സ്വകാര്യ ലബോറട്ടറിയിലെ ടെക്നീഷ്യനായ ജനഗമ ശ്രീനിവാസനാണ് (39) പിടിയിലായത്.
സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിറ്റി പൊലീസ് പറഞ്ഞു. സ്വവർഗരതിക്കുശേഷം ആവശ്യപ്പെട്ട പണം സുരേഷ്കുമാർ നൽകാത്തതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി ശ്രീനിവാസൻ പൊലീസിനോട് പറഞ്ഞു.
നാഷനൽ റിമോട്ട് സെൻസിങ് സെന്‍ററിൽ സാങ്കേതിക വിദഗ്ധനായ സുരേഷ്കുമാർ ഹൈദരാബാദിൽ തനിച്ചാണ് താമസം. കുടുംബം ചെന്നെയിലാണ്. സെപ്റ്റംബർ 30ന് രാത്രി 9.30ന് ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്ന് ശ്രീനിവാസൻ കത്തി ഉപയോഗിച്ച് സുരേഷ്കുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.