ചെന്നൈ: ‘മൻ കി ബാത്തി’ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ച മധുരയിലെ ബാർബർഷോപ് ഉടമ മോഹെൻറ 13കാരി മകൾ നേത്രയെ പാവപ്പെട്ടവർക്കായുള്ള യുനൈറ്റഡ് നാഷൻസ് അസോസിയേഷൻ ഫോർ ഡെവലപ്മെൻറ് ആൻഡ് പീസ്(യു.എൻ.എ.ഡി.എ.പി) ഗുഡ്വിൽ അംബാസഡറായി നിയമിച്ചു. ന്യൂയോർക്കിലും ജനീവയിലും നടക്കുന്ന സിവിൽ സൊസൈറ്റി സമ്മേളനങ്ങളിൽ പ്രഭാഷണം നടത്താനും നേത്രക്ക് ക്ഷണം കിട്ടിയിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പും അനുവദിച്ചു.
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന തെൻറ മകളുടെ വിദ്യാഭ്യാസ ചെലവിലേക്കായി മോഹൻ അഞ്ചു ലക്ഷം രൂപ സൂക്ഷിച്ചിരുന്നു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ പാവെപ്പട്ട കുടുംബങ്ങൾ പട്ടിണിയിലായതറിഞ്ഞ നേത്ര മേഖലയിലെ പാവപ്പെട്ടവർക്ക് നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകൾ വാങ്ങിനൽകണമെന്ന് പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് നേത്രയും കുടുംബാംഗങ്ങളും ചേർന്ന് ദരിദ്രരായ കുടുംബങ്ങൾക്ക് അഞ്ചു കിലോ അരി, പലചരക്ക്-പച്ചക്കറി ഉൾപ്പെടുന്ന കിറ്റുകൾ വിതരണം ചെയ്തു. 600ലധികം പേർക്കാണ് ഇതിെൻറ പ്രയോജനം ലഭിച്ചത്. ഇൗ നടപടിയെ മേയ് 31ലെ മൻ കി ബാത്തിൽ മോദി മോഹെൻറ പേരെടുത്തു പറഞ്ഞ് വാഴ്ത്തിയിരുന്നു.
മധുര മേലമട നെല്ലിത്തോപ്പിലാണ് 47കാരനായ മോഹൻ സലൂൺ കട നടത്തുന്നത്. ഇത്തരം അംഗീകാരങ്ങൾ തേടിയെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും അതിയായ സന്തോഷമുണ്ടെന്നും നേത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.