സബർകാന്ത: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ സ്വകാര്യ ബസ് കാറ്ററിങ് സംഘം സഞ്ചരിച്ച വാനിലിടിച്ച് ആറ് തൊഴിലാളികളായ സ്ത്രീകൾക്ക് ദാരുണാന്ത‍്യം. ദേശീയപാതയിൽ ബുധനാഴ്ച നടന്ന അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.
അരവല്ലി ജില്ലയിലെ മോഡാസയിൽ നിന്ന് ഹിമ്മത്‌നഗറിലുള്ള ഹുഞ്ച് ഗ്രാമത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന വാനിന്‍റെ പിന്നിൽ അമിതവേഗത്തിൽ വന്ന ബസ് ഇടിച്ചാണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്ന ആറ് സ്ത്രീകൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. വാന്‍ ഓടിച്ച ഡ്രൈവറും മറ്റ് കാറ്ററിങ് തൊഴിലാളികളും ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹിമ്മത്‌നഗർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് ഡോ. ധ്രുപദ് ചൗഹാൻ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.