തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പത്മനാഭ സ്വാമി ക്ഷേത്രം സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയായി. വടക്കേനടയ്ക്കു പകരം പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് പ്രധാന വഴിയായ കിഴക്കേനടയിലൂടെയാവും. തിരികെയിറങ്ങി സ്വദേശി ദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നതും കിഴക്കേനടയിലെ പടികൾക്കു താഴെ തന്ത്രിമഠത്തിനു സമീപം ഒരുക്കുന്ന താൽക്കാലിക പന്തലിലായിരിക്കും.
നേരത്തേ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വടക്കേനട വഴി പ്രവേശിപ്പിക്കാനായിരുന്നു ധാരണ. എന്നാൽ, ശനിയാഴ്ച സ്പെഷൽ െപ്രാട്ടക്ഷൻ ഗ്രൂപ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് യാത്ര കിഴക്കേനട വഴിയാക്കിയത്. ഇൗ നിർദേശം ബി.ജെ.പി നേതാക്കളും ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.