മോദിയ​ുടെ ‘നുണ’പ്രയോഗം സഭാരേഖകളിൽനിന്ന്​ നീക്കി

ന്യൂഡൽഹി: അത്യപൂർവമായ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസഭാ പ്രസംഗത്തിലെ ‘നുണ’ ​പ്രയോഗം സഭാര േഖകളിൽനിന്ന്​ നീക്കി. ​ദേശീയ ജനസംഖ്യാ പട്ടിക സംബന്ധിച്ച്​ പ്രതിപക്ഷം നുണ പറഞ്ഞുവെന്ന വ്യാഴാഴ്​ചത്തെ മോദിയുടെ പരാമർശമാണ്​ രാജ്യസഭയുടെ രേഖകളിൽനിന്ന്​ അധ്യക്ഷൻ വെങ്കയ്യ നായിഡു നീക്കിയത്​.

പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങളിൽനിന്ന്​ സഭാധ്യക്ഷന്മാർ വാക്കുകൾ നീക്കം ചെയ്യുന്നത്​ വിരളമാണെങ്കിലും മോദിയുടെ കാര്യത്തിൽ മുമ്പുമുണ്ടായിട്ടുണ്ട്​. 2018ൽ രാജ്യസഭയിൽ ത​െന്ന കോൺഗ്രസ്​ നേതാവ്​ ബി.കെ. ഹരിപ്രസാദിനെതിരെ നടത്തിയ പരാമർശം മോദിക്ക്​ പിൻവലിക്കേണ്ടി വന്നു. വ്യാഴാഴ്​ച മോദിയെ ഖണ്ഡിച്ച്​ പ്രതിപക്ഷ നേതാവ്​ ഗുലാം നബി ആസാദ്​ നടത്തിയ പ്രസംഗത്തിലെ പരാമർശവും സഭാരേഖകളിൽനിന്ന്​ നീക്കിയിട്ടുണ്ട്​.

Tags:    
News Summary - modies lie remarks remove from parliament document -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.