ന്യൂഡൽഹി: സഭയിൽ കൃത്യമായി ഹാജരാകാതെ പാർട്ടി അംഗങ്ങൾ മുങ്ങി നടക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൃപ്തി. പലപ്പോഴും സഭാ നടപടികൾ തുടങ്ങാൻ അവശ്യമായ അത്രയും അംഗങ്ങൾപോലും സഭയിലില്ലാത്തത് തുടർച്ചയായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മോദി തെൻറ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ബി.െജ.പി എം.പിമാരുടെ വാരാന്ത്യയോഗത്തിലാണ് മോദി വിഷയം ഉന്നയിച്ചത്. പാർലമെൻറിൽ ഹാജരാവുക എന്നത് അംഗങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. പലേപ്പാഴും പാർട്ടി എം.പിമാർ ഇൗ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നു.
സഭയുടെ സെൻട്രൽ ഹാളിൽ എല്ലാവരും ഹാജരായിരിക്കണം. താൻ വിളിക്കുന്ന സമയത്ത് അംഗങ്ങൾ അവിടെ ഉണ്ടായിരിക്കണമെന്നും മോദി നിർദേശിച്ചു. ആർ.എസ്.എസിെൻറ പ്രവർത്തനങ്ങളോടാണ് എം.പിമാരുടെ ഉത്തവാദിത്തത്തെക്കുറിച്ച് അദ്ദേഹം ഉപമിച്ചത്. ആർ.എസ്.എസ് ഇത്രയേറെ വളർന്നിട്ടും അതിെൻറ അംഗങ്ങൾ ഇപ്പോഴും താഴെത്തട്ടിെല ശാഖ യോഗങ്ങളിൽ സജീവമാണ്. അതുേപാലെ എം.പിമാർക്ക് പല ജോലികളും ഉണ്ടാകാമെങ്കിലും സഭ ചേരുന്ന സമയത്ത് അവർ അവിടെ ഹാജരായിരിക്കണമെന്ന് അദ്ദേഹം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.