നെഹ്‌റുവിന്റെ റെക്കോഡ് മറികടന്ന് മോദി; തുടർച്ചയായ ഭരണത്തിൽ ചരിത്രനേട്ടമെന്ന് കേന്ദ്ര മന്ത്രിസഭ

 ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം രാ​ജ്യ​ത്തി​ന്റെ പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ലി​രു​ന്ന റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് കേ​ന്ദ്ര മ​ന്ത്രി​സ​ഭ പ്ര​മേ​യം പാ​സാ​ക്കി. ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി ബു​ധ​നാ​ഴ്ച 4,399 ദി​വ​സ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ് പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ റെ​ക്കോ​ഡ് ഭേ​ദി​ച്ച​ത്. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. യോ​ഗ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് എ​ഴു​ന്നേ​റ്റു​നി​ന്ന് ആ​ദ​ര​വ് അ​ർ​പ്പി​ച്ചു. ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച 1947ൽ ​നെ​ഹ്റു പ്ര​ധാ​ന​മ​ന്ത്രി ആ​യെ​ങ്കി​ലും അ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ആ​യി​രു​ന്നി​ല്ല. 1951-52ലെ ​ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം തു​ട​ർ​ച്ച​യാ​യി 4,398 ദി​വ​സ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി വ​ഹി​ച്ച​ത്. ഇ​ന്ദി​ര​ഗാ​ന്ധി 14 വ​ർ​ഷ​ത്തി​ല​ധി​കം പ്ര​ധാ​ന​മ​ന്ത്രി ആ​യി​രു​ന്നെ​ങ്കി​ലും അ​തും തു​ട​ർ​ച്ച​യാ​യി ആ​യി​രു​ന്നി​ല്ല. നേ​ട്ട​ത്തി​ൽ എ​ൻ.​ഡി.​എ നേ​താ​ക്ക​ളും മോ​ദി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. മോ​ദി​യു​ടെ 12 വ​ർ​ഷ​ത്തെ ഭ​ര​ണ​കാ​ലം സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യി​ലെ ഒ​രു നി​ർ​ണാ​യ​ക ഘ​ട്ട​മാ​ണെ​ന്ന് മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് പ്ര​ശം​സി​ച്ചു.

സ്വയം പ്രഖ്യാപിത നാഴികക്കല്ലെന്ന് കോൺഗ്രസ്

പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം തു​ട​ർ​ന്ന ന​രേ​ന്ദ്ര മോ​ദി കൈ​വ​രി​ച്ച​ത് സ്വ​യം പ്ര​ഖ്യാ​പി​ത, വ്യാ​ജ​നി​ർ​മി​ത നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും കോ​ൺ​ഗ്ര​സ്. ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​ക്കൊ​ണ്ട് ഇ​ന്ത്യ​യു​ടെ ക​ഴു​ത്തി​ൽ തൂ​ങ്ങി​യ നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വി​മ​ർ​​ശി​ച്ചു.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‍റു 1947 ആ​ഗ​സ്റ്റ് 15ന് ​പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത് ലോ​ക​ത്ത് അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണാ​റു​ള്ള മി​ക​വു​റ്റ പ്ര​തി​ഭ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള മ​ന്ത്രി​സ​ഭ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യാ​ണെ​ന്ന് പാ​ർ​ട്ടി നേ​താ​വ് ജ​യ്റാം ര​മേ​ശ് എ​ക്‌​സി​ലെ പോ​സ്റ്റി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

560ൽ ​പ​രം നാ​ട്ടു​രാ​ജ്യ​ങ്ങ​ളെ ഇ​ന്ത്യ​ൻ യൂ​നി​യ​നി​ൽ സ​മാ​ധാ​ന​പ​ര​മാ​യി ചേ​ർ​ത്തു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ച​ർ​ച്ച ചെ​യ്ത് അം​ഗീ​ക​രി​ച്ചു. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ശാ​സ്ത്ര, സാ​ങ്കേ​തി​ക രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ചും മ​റ്റും ഇ​ന്ത്യ ആ​ഗോ​ള കാ​ര്യ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന ശ​ക്തി​യാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


Tags:    
News Summary - Modi surpasses Nehru's record; Union Cabinet says history will be achieved in consecutive terms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.