അരാ: തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തയാറായിരുന്നില്ലെന്നും ആർ.ജെ.ഡി തലയിൽ തോക്ക് വെച്ചതിനാലാണ് കോൺഗ്രസ് ആവശ്യം അംഗീകരിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭോജ്പൂർ ജില്ലയുടെ ആസ്ഥാനമായ അരായിൽ നടന്ന റാലിയിൽ സംസാരിക്കുകയയാിരുന്നു പ്രധാനമന്ത്രി. ബിഹാറിൽ എൻ.ഡി.എക്ക് റെക്കോഡ് വിജയമുണ്ടാകും. തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസും ആർ.ജെ.ഡിയും തല്ലിപ്പിരിയുമെന്നും മോദി പറഞ്ഞു.
വോട്ടെടുപ്പ് കണക്കുകളിൽ തലപുകക്കുന്ന വിശകലന വിദഗ്ധർ ഇവിടെ വന്ന് കാറ്റ് ഏതുവഴിക്കാണ് വീശുന്നതെന്ന് അനുഭവിച്ചറിയുന്നത് നന്നായിരിക്കുമെന്ന് മോദി പറഞ്ഞു. ‘ജംഗിൾ രാജ് വാലകൾ’ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങാൻ പോകുകയാണെന്നും ജനങ്ങൾ ‘ജംഗിൾ രാജ്’ മറന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.