പാറ്റയാകാൻ മോദിയും രാഹുലും: ബി.ജെ.പി സർക്കാറും, കോൺഗ്രസും ജെൻ സി കളത്തിലേക്കിറങ്ങുന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ​യെ കീ​ഴ്മേ​ൽ മ​റി​ച്ച വി​ദ്യാ​ർ​ഥി മു​ന്നേ​റ്റ​ത്തി​ൽ ത​ങ്ങ​ൾ​ക്കേ​റ്റ തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​ൻ വ​ഴി​തി​ര​ഞ്ഞ് കേ​ന്ദ്ര സ​ർ​ക്കാ​റും പു​തു​ത​ല​മു​റ​യു​ടെ രാ​ഷ്ട്രീ​യ തി​രി​ച്ച​റി​വി​നെ ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​ക്കാ​ൻ മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സും ക​ള​ത്തി​ലി​റ​ങ്ങു​ന്നു.

ജ​ന്ത​ർ മ​ന്ത​റി​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി തു​ട​ക്ക​മി​ട്ട വി​ദ്യാ​ർ​ഥി മു​ന്നേ​റ്റം രാ​ജ്യ​മൊ​ന്നാ​കെ ക​ത്തി​പ്പ​ട​ർ​ന്ന സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തെ മ​റി​ക​ട​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും രാ​ജ്യ​വ്യാ​പ​ക​മാ​യി ജെ​ൻ സി​ക​ളി​​ലേ​ക്കി​റ​ങ്ങു​ന്നു. ‘ജെ​ൻ സി’​ക​ളു​മാ​യി സം​വ​ദി​ക്കാ​ൻ ഓ​രോ ദി​വ​സ​വും ഓ​രോ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് ഓ​രോ കേ​ന്ദ്ര​മ​ന്ത്രി​മാ​രെ അ​യ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക്കും പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കു​മെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി നാ​ല് ന​ഗ​ര​ങ്ങ​ളി​ൽ ഇ​തി​ന​കം ന​ട​ത്തി​യ ‘ഛാത്രോം ​കീ ഗൂ​ഞ്ച്’ രാ​ജ്യ​​ത്തെ 800 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ൻ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യും തീ​രു​മാ​നി​ച്ചു.

മോ​ദി സ​ർ​ക്കാ​റി​ന്റെ പ​രി​പാ​ടി ‘ഒ​രു ദി​നം, ഒ​രു സ​ർ​വ​ക​ലാ​ശാ​ല’

ത​ന്റെ സ​ർ​ക്കാ​റി​നെ ‘ജെ​ൻ സി’​ക​ളു​മാ​യി അ​ടു​പ്പി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​മെ​ന്ന നി​ല​ക്ക് അ​വ​രു​​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് ചോ​ദി​ച്ച​റി​യാ​നും സം​വ​ദി​ക്കാ​നും ഓ​രോ കേ​ന്ദ്ര മ​ന്ത്രി​യെ​യും ഓ​രോ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കും അ​യ​ക്കാ​നാ​ണ് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്റെ തീ​രു​മാ​നം. രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ന്താ​ണെ​ന്ന​റി​യാ​ൻ കൂ​ടി ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി.

‘ഒ​രു ദി​നം ഒ​രു സ​ർ​വ​ക​ലാ​ശാ​ല’ എ​ന്ന് പേ​രി​ട്ട പ​രി​പാ​ടി​ക്കാ​യി ഓ​രോ കേ​ന്ദ്ര​മ​ന്ത്രി​ക്കും ഒ​രു സ​ർ​വ​ക​ലാ​ശാ​ല നി​ർ​ണ​യി​ച്ചു​ന​ൽ​കും. വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ൽ അ​വ​രു​ടെ കാ​ഴ്ച​പ്പാ​ട് കേ​ൾ​ക്കു​ന്ന​തി​നൊ​പ്പം മോ​ദി സ​ർ​ക്കാ​റി​ന്റെ ക്ഷേ​മ പ​ദ്ധ​തി​ക​ൾ, വി​ശേ​ഷി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മു​ള്ള പ​ദ്ധ​തി​ക​ൾ അ​വ​രോ​ട് വി​ശ​ദീ​ക​രി​ക്കും.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ൾ​ഹാ​ദ് ജോ​ഷി​ക്കും കാ​യി​ക മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ​ക്കു​മാ​ണ് പ​രി​പാ​ടി​യു​ടെ ഏ​കോ​പ​ന ചു​മ​ത​ല. യു.​ജി.​സി ക​ണ​ക്ക് പ്ര​കാ​രം 57 കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ട​ക്കം 1300 സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. കൂ​ടാ​തെ ഓ​രോ കേ​ന്ദ്ര മ​ന്ത്രി​മാ​രു​ടെ​യും സ​മൂ​ഹ മാ​ധ്യ​മ പ്ര​ക​ട​നം വി​ല​യി​രു​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി, ജെ​ൻ സി​യെ ല​ക്ഷ്യ​മി​ട്ട് കൂ​ടു​ത​ൽ സ​ജീ​വ​മാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

രാ​ഹു​ലി​ന്റെ ‘ഛാ​ത്രോം ​കീ ഗൂ​ഞ്ച്’

ഇ​തി​ന​കം ന​ട​ത്തി​യ ഏ​താ​നും ന​ഗ​ര​ങ്ങ​ളി​ൽ വ​ൻ വി​ദ്യാ​ർ​ഥി പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യി മാ​റി​യ, ജെ​ൻ സി​ക​ളി​ലേ​ക്കി​റ​ങ്ങി​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ‘ഛാത്രോം ​കീ ഗൂ​ഞ്ച്’ വി​ജ​യ​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി 800 ന​ഗ​ര​ങ്ങ​ളി​ൽ​ കൂ​ടി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

രാ​ജ​സ്ഥാ​നി​ലെ കോ​ട്ട, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡ​റാ​ഡൂ​ൺ, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ് രാ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ​തു​പോ​ലെ രാ​ജ്യ​ത്തെ ചെ​റു, മ​ധ്യ ന​ഗ​ര​ങ്ങ​ളി​ലും അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി​ക​ളി​ൽ ക​ഴി​യാ​വു​ന്നി​ട​ത്തോ​ളം രാ​ഹു​ൽ ഗാ​ന്ധി പ​​​ങ്കെ​ടു​ക്കും. കൂ​ടാ​തെ ഓ​രോ സം​സ്ഥാ​ന​ത്തും വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം ഉ​ട​ച്ചു​വാ​ർ​ക്കാ​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും പ്ര​വ​ർ​ത്ത​ക സ​മി​തി നി​ർ​ദേ​ശം ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ മി​ന്ന​ൽ സ​മ​രം സ​ർ​ജി​ക്ക​ൽ സ​ട്രൈ​ക്കാ​യി​രു​ന്നു​വെ​ന്ന് സ​മി​തി വി​ല​യി​രു​ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.