യ​ദു​നാ​ഥ് ദേ​ശ്പാ​ണ്ഡെ, പ്ര​ശാ​ന്ത് ദി​വേ​ക​ർ, ര​വി ര​മേ​ഷ്ച​ന്ദ്ര ശു​ക്ല, വ​ന്ദ​ന മി​ശ്ര

11,12 ക്ലാസ് പാഠ പുസ്തക ​പരിഷ്‍കരണം: എ​ൻ.​സി.​ഇ.​ആ​ർ.​ടി സമിതിയിൽ നാലു ​ആർ.എസ്.എസുകാർ

ന്യൂ​ഡ​ൽ​ഹി: 11,12 ക്ലാ​സു​ക​ളി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പാ​ഠ പു​സ്ത​ക പ​രി​ഷ്‍ക​ര​ണ​ത്തി​നാ​യി ദേ​ശീ​യ വി​ദ്യ​ഭ്യാ​സ ഗ​വേ​ഷ​ണ പ​രി​ശീ​ല​ന കൗ​ൺ​സി​ൽ (എ​ൻ.​സി.​ഇ.​ആ​ർ.​ടി) പു​നഃ​സം​ഘ​ടി​പ്പി​ച്ച പാ​ഠ​പു​സ്ത​ക വി​ക​സ​ന സ​മി​തി​യി​ൽ നാ​ലു​പേ​ർ ആർ.എസ്.എസുകാർ. ‘സാം​സ്കാ​രി​ക വേ​രു​ക​ൾ’, ‘ഇ​ന്ത്യ​ൻ വി​ജ്ഞാ​ന സ​മ്പ്ര​ദാ​യ​ങ്ങ​ൾ’ തു​ട​ങ്ങി​യ​വ സം​യോ​ജി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നാ​യാ​ണ് പു​നഃ​സം​ഘ​ട​ന​യെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 11ാം ക്ലാ​സി​ലെ പാ​ഠ പു​സ്ത​കം ന​വം​ബ​റി​ന​ക​വും 12ാം ക്ലാ​സി​ലേ​ത് അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ​ക്ക​ക​വും ത​യാ​റാ​ക്കാ​നാ​ണ് സ​മി​തി​യോ​ട് നി​ർ​ദേ​ശി​ച്ച​ത്.

ക​ർ​ണാ​ട​ക ആ​സ്ഥാ​ന​മാ​യു​ള്ള ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ല​യാ​യ നി​​റ്റെ വൈ​സ് പ്ര​സി​ഡ​ന്റും രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നു​മാ​യ സ​ന്ദീ​പ് ശാ​സ്ത്രി​യാ​ണ് സ​മി​തി മേ​ധാ​വി. യ​ദു​നാ​ഥ് ദേ​ശ്പാ​ണ്ഡെ, ര​വി ര​മേ​ഷ്ച​ന്ദ്ര ശു​ക്ല, വ​ന്ദ​ന മി​ശ്ര, പ്ര​ശാ​ന്ത് ദി​വേ​ക​ർ എ​ന്നി​വ​രാ​ണ് സം​ഘ്പ​രി​വാ​ർ ബ​ന്ധ​മു​ള്ള സ​മി​തി അം​ഗ​ങ്ങ​ൾ. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റാ​യ യ​ദു​നാ​ഥ് ദേ​ശ്പാ​ണ്ഡെ​ക്ക് എ.​ബി.​വി.​പി​യി​ൽ ദീ​ർ​ഘ​കാ​ല​ത്തെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന പ​ശ്ചാ​ത്ത​ല​മു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സം​ഘ​ട​ന​യു​ടെ ജോ​യ​ന്റ് ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ദ്ദേ​ഹം മും​ബൈ-​കൊ​ങ്ക​ൺ ഘ​ട​ക​ത്തി​ൽ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ബി.​ജെ.​പി​യു​ടെ രാ​ഷ്ട്രീ​യ ഉ​പ​ദേ​ഷ്ടാ​വാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ ലി​ങ്ക്ഡ്ഇ​ൻ പ്രൊ​ഫൈ​ലി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പു​ണെ ആ​സ്ഥാ​ന​മാ​യു​ള്ള ആ​ർ.​എ​സ്.​എ​സ് ബ​ന്ധ​മു​ള്ള ‘ജ്ഞാ​ന പ്ര​ബോ​ധി​നി’ സ്ഥാ​പ​ന​വു​മാ​യി പ്ര​ശാ​ന്ത് ദി​വേ​ക​റി​ന് ദീ​ർ​ഘ​കാ​ല ബ​ന്ധ​മു​ണ്ട്. ജെ.​എ​ൻ.​യു​വി​ലെ സെ​ന്റ​ർ ഫോ​ർ പൊ​ളി​റ്റി​ക്ക​ൽ സ്റ്റ​ഡീ​സി​ൽ പ്ര​ഫ​സ​റാ​യ വ​ന്ദ​ന മി​ശ്ര എ.​ബി.​വി.​പി മു​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​ണ്. ജെ.​എ​ൻ.​യു സെ​ന്റ​ർ ഫോ​ർ കം​പാ​രി​റ്റി​വ് പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ തി​യ​റി​യി​ലെ അ​സോ​സി​യ​റ്റ് പ്ര​ഫ​സ​റാ​യ ര​വി ര​മേ​ഷ്ച​ന്ദ്ര ശു​ക്ല ആ​ർ.​എ​സ്.​എ​സ് ബ​ന്ധ​മു​ള്ള ഇ​ന്ത്യ​ൻ ജേ​ണ​ൽ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് ഗ​വേ​ണ​ൻ​സി​ന്റെ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്നു.

ജെ.​എ​ൻ.​യു​വി​ലെ പ്ര​കാ​ശ് കാ​ണ്ഡ്പാ​ൽ, ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നി​ധി ഗു​പ്ത, ചാ​ണ​ക്യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ചേ​ത​ൻ സിം​ഗാ​യി, ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സു​കാ​ൻ​ഷി​ക വ​ത്സ, ഇ​ഗ്നോ​യി​ലെ സ​തീ​ഷ് കു​മാ​ർ, നാ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് സ്റ്റ​ഡി ആ​ൻ​ഡ് റി​സ​ർ​ച് ഇ​ൻ ലോ​യി​ലെ ദീ​വാം​ശു ശ്രീ​വാ​സ്ത​വ, ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ൽ ലോ ​സ്കൂ​ളി​ലെ പ്ര​ണ​വ് ഗു​പ്ത, പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ന​ന്ദ കി​ഷോ​ർ, ഉ​ത്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്വ​പ്ന പ്ര​ഭു, എ​ൻ.​സി.​ഇ.​ആ​ർ.​ടി​യി​ലെ സ​വി​ത സാ​ഗ​ർ, ബം​ഗ​ളൂ​രു ഗ​വ. ഫ​സ്റ്റ് ഗ്രേ​ഡ് കോ​ള​ജി​ലെ എം.​എ​ൻ. സു​രേ​ഷ് കു​മാ​ർ, ന​വി മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സ്കൂ​ളി​ലെ ഡ​യാ​ന ഇ​സ​ബെ​ൽ, എ​സ്.​എ​ച്ച്.​വി.​എ​ൻ.​എം ഗ​വ. പി.​യു കോ​ള​ജ് ഫോ​ർ ഗേ​ൾ​സി​ലെ എ​ൻ. ഭ​ര​ണി, എ​ൻ.​സി.​ഇ.​ആ​ർ.​ടി​യി​ലെ വ​ന്താം​ഗ്പു​യി ഖോ​ബും​ഗ്, സു​ഭാ​ഷ് സി​ങ് എ​ന്നി​വ​രാ​ണ് മ​റ്റു സ​മി​തി അം​ഗ​ങ്ങ​ൾ.

എ​ൻ.​സി.​ഇ.​ആ​ർ.​ടി പു​റ​ത്തി​റ​ക്കി​യ അ​റി​യി​പ്പ് പ്ര​കാ​രം സാ​മൂ​ഹി​ക ശാ​സ്ത്രം, ഭാ​ഷ​ക​ൾ, ഇ​ന്ത്യ​ൻ വി​ജ്ഞാ​ന വ്യ​വ​സ്ഥ​ക​ൾ, പ​രി​സ്ഥി​തി വി​ദ്യാ​ഭ്യാ​സം, നൂ​ത​ന അ​ധ്യാ​പ​ന രീ​തി​ക​ൾ, പ​ഠ​ന-​അ​ധ്യാ​പ​ന സാ​മ​ഗ്രി​ക​ൾ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്ന പാ​ഠ്യ​പ​ദ്ധ​തി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് സ​മി​തി മാ​ർ​ഗ​നി​ർ​ദേ​ശം തേ​ടും.

Tags:    
News Summary - Four RSS members in NCERT committee for text book reformation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.