ഹൈദരാബാദ്: തെലങ്കാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഹൈദരാബാദിൽ 'മോദി നോ എൻട്രി' ഫ്ലക്സ്. ഹൈദരാബാദിലെ ജൂബിലി ഹിൽസ് മേഖലയിലാണ് ബോർഡുയർന്നത്.
ചെനേത യൂത്ത് ഫോഴ്സാണ് ബോർഡിനു പിന്നിൽ. കൈത്തറി ഉത്പന്നങ്ങൾക്കുള്ള അഞ്ച്ശതമാനം ജി.എസ്.ടി കുറക്കുക എന്നും ബോർഡിൽ എഴുതിയിരിക്കുന്നത് കാണാം.
നേരത്തെ ആയിരക്കണക്കിന് കൈത്തറി ഉത്പാദകർ ജി.എസ്.ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയിരുന്നു. തെലങ്കാന കൈത്തറി വ്യവസായ മന്ത്രി കെ.ടി രാമറാവുവും കേന്ദ്ര സർക്കാറിന് നൽകാൻ ഓൺലൈൻ പെറ്റീഷൻ തുടങ്ങിയിരുന്നു.
നവംബർ 14ന് തെലങ്കാന രാമഗുണ്ടത്തിലെ ആർ.എഫ്.സി.എൽ പ്ലാന്റ് സന്ദർശിക്കാനാണ് മോദി എത്തുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് ഔദ്യോഗിക ക്ഷണം നൽകാത്തിൽ ടി.ആർ.എസ് പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനമുന്നയിച്ചിരുന്നു. മോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്ന ചടങ്ങും മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ഒഴിവാക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.