ന്യൂഡൽഹി: വിഭാഗീയതയും അക്രമവും സൃഷ്ടിച്ച് സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ച നേതാക്കളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ താൽപര്യങ്ങൾക്കായി സാമുദായിക സംഘർഷവും അസ്ഥിരതയും പരത്തുകയാണ് ബി.ജെ.പി സർക്കാറെന്ന് സോണിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
സമാധാനം, സൗഹാർദം, ഭരണഘടന സംരക്ഷണം, മെച്ചപ്പെട്ട ഭരണം എന്നിവ ഒരു സർക്കാറിെൻറ ഉത്തരവാദിത്തമാണ്. എന്നാൽ, സ്വജനങ്ങളെ വിദ്വേഷ മനോഭാവത്തിലേക്ക് തള്ളിവിടുകയും യുവാക്കളുടെ ഭാവി അനിശ്ചിതത്തിലാക്കുകയുമാണ് ചെയ്യുന്നത്.
അസമും ത്രിപുരയും മേഘാലയവും കത്തുകയാണ്. രാജ്യമെമ്പാടും വിദ്യാർഥികൾ സമരപാതയിൽ. സമരം ചെയ്യുന്നവരെ ഭീകരരും മാവോവാദികളുമാക്കി ചിത്രീകരിക്കുകയാണ് സർക്കാർ. ഭരണത്തിൽ മോദി-അമിത് ഷാമാർ പരാജയപ്പെട്ടിരിക്കുന്നു. അതിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളാണ് പയറ്റുന്നത്. യുവശക്തി ഉണർന്നെഴുന്നേൽക്കുന്നത് മാറ്റത്തിെൻറ തിരമാല സൃഷ്ടിക്കുമെന്ന് സോണിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.